പഴവര്‍ഗ്ഗങ്ങളുടെ വീഥിയൊരുക്കി മാരാരിക്കുളം വടക്ക് ശ്രദ്ധേയമാകുന്നു
മണ്ണഞ്ചേരി:വിവിധതരം പഴവര്‍ഗ്ഗങ്ങളുടെവീഥിയൊരുക്കി മാരാരിക്കുളം വടക്കുപഞ്ചായത്ത് രാജ്യത്തുതന്നെ ശ്രദ്ധേയമാകുന്നു. കരപ്പാടകൃഷിയിലൂടെ പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ പെരുമ ഉയര്‍ത്തികാട്ടിയ മാരാരിക്കുളം വടക്കുപഞ്ചായത്ത് പുതുചരിത്രംകുറിക്കുന്നത് സംസ്ഥാനധനമന്ത്രിയുടെ പിന്‍തുണയോടെയാണ്.പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളാണ് വിവധതരം പഴങ്ങളുടെ തൈകള്‍ നട്ടുപരിപാലിച്ചുതുടങ്ങിയത്. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ടുമുതല്‍ മാരാരി ബീച്ച് ജംങ്ഷന്‍വരെ നെല്ലിമരങ്ങള്‍ വളര്‍ന്നുതുടങ്ങി ഇത് ഇനിമുതല്‍ നെല്ലിപാതയാണ്.മാരാരിക്കുളം മാര്‍ക്കറ്റ് ജംങ്ഷന്‍ മുതല്‍ കണിച്ചുകുളങ്ങരവരെ പേരക്കയുടെ സുഗന്ധമാകും പരക്കുക ഇതാണ് പേരപ്പാത. ദേശിയപാതയിലെ കണിച്ചുകുളങ്ങര ജംങ്ഷന്‍ മുതല്‍ അമ്പലംവരെ മാതളനാരകം നിറയും ഈ പാത മാതളപ്പാതയായിമാറികഴിഞ്ഞു. ടൂറസ്റ്റുകേന്ദ്രമായ മാരാരി ബീച്ചിന് സമാന്തരമായുള്ള മാരാരിക്കുളം - ചേന്നവേലി റോഡില്‍ മാമ്പഴതൈകള്‍ നാമ്പിട്ടുതുടങ്ങി ഇതാണ് മാമ്പഴപാത. ദേശീയ പാത കേന്ദ്രീകരിച്ച് പ്ലാവുകള്‍ നടുന്ന ആലോചനയും ഇവര്‍നടത്തിവരുന്നു.ഇത് നടപ്പിലായാല്‍ ഇവിടെ ചക്കപാതയായിമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."