HOME
DETAILS
MAL
പാതയോരത്ത് മലിന്യം; 'കണ്ണടച്ച്, മൂക്കുപൊത്തി' അധികൃതര്‍
backup
May 11 2016 | 05:05 AM
മണ്ണഞ്ചേരി: പ്രദേശത്തെ പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡുകള്‍ മാലിന്യക്കൂമ്പാരങ്ങളായതോടെ ജനങ്ങള്‍ ദുരിതത്തിലുമായി. എന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. എ.എസ്.കനാലിന്റെ തീരം, ദേശീയപാതയുടെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍, കെ.എസ്.ഡി.പി ജംങ്ഷന്, വലിയകലവൂര്‍ - ആരാമം റോഡ്, ആശ്രമം - പാര്ത്ഥന് കവലറോഡ്, മണ്ണഞ്ചേരി - കലവൂര്റോഡ്, പറത്തറ പാലം, അടിവാരം പാലം, കാവുങ്കല്‍ കലുങ്ക്, പാതിരപ്പള്ളി പാലം, കേരളാസ്പിന്നേഴ്സിന് സമീപത്തേ പാലം, റൂറല്ബണ്ട് എന്നിവിടങ്ങളില്‍ മാലിന്യനിക്ഷേപം പതിവായിരിക്കുകയാണ്.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മത്സ്യ മാംസാവശിഷ്ടങ്ങളും ചെറുകിറ്റുകളിലാക്കിയാണ് തള്ളുന്നത്. ശനി,ഞായര്‍ ദിവസങ്ങളിലാണ് മാലിന്യങ്ങള്‍ കൂടുതലും തള്ളുന്നത്്. പതിവാകുന്നിടങ്ങളില് നാട്ടുകാര്‍ നിരീക്ഷണം തുടങ്ങുമ്പോള്‍ സ്ഥലം മാറിയുള്ള നിക്ഷേപം ഇത്തരക്കാര്‍ നടത്തുന്നു. പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയ്ക്കുസമീപവും കലവൂര്‍ റേഡിയോ സ്റ്റേഷനുമുന്നിലും കക്കൂസ് മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരേ അധികപതര് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."