കഞ്ചിക്കോട് കണ്ടെത്തിയ ആനക്കുഞ്ഞിന്റെ മരണം സംബന്ധിച്ച് വിശദമായ ശാസ്ത്രീയ അന്വേഷണം വേണം
കഞ്ചിക്കോട്: വനാതിര്‍ത്തിയില്‍ കണ്ടെത്തിയ 11 മാസം മാത്രം പ്രായമായ കാട്ടാനക്കുട്ടിയുടെ ജഡം വിശദമായ അന്വേഷണത്തിന് ആവശ്യമുയരുന്നു. സാധാരണ 24 മാസം വരെ ഗര്‍ഭ കാലമുള്ള ആനകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇല്ല എന്നതിനാലാണ് അന്വേഷണം ആവശ്യമായി വരുന്നത്.
ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കൃഷിയും മറ്റും നശിപ്പിക്കുന്നത് ഒരു വശത്ത് നടക്കുമ്പോള്‍, മറുവശത്ത് ആനകളുടെയും വന്യ ജീവികളുടെയും നാശവും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പഠന വിധേയമാക്കേണ്ട പ്രധാന ഭാഗം.
കൃഷിയിലുപയോഗിക്കുന്ന രാസവളങ്ങള്‍ ആന കഴിക്കാറുണ്ട്. അതുപോലെ കീടനാശിനി കലര്‍ന്ന വിളകള്‍ ഭക്ഷിക്കുന്നതും ആനയുള്‍പ്പെടെയുള്ള ജീവികളില്‍ ഗര്‍ഭച്ഛിദ്ദ്രം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വിശകലനം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് , വന്യജീവി ശാസ്ത്രജ്ഞന്‍,വന്യമൃഗ ഡോക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഠനം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോ ഓഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് കുട്ടിക്കൊമ്പന്‍ കൊല്ലപ്പെട്ട സംഭവമുള്‍പ്പടെയുള്ളവയുടെ സ്വതന്ത്രമായ പഠനം വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."