HOME
DETAILS
MAL
തിരുവനന്തപുരത്തു മീഡിയ മ്യൂസിയം സ്ഥാപിക്കും: അക്കാദമി ചെയര്മാന്
backup
October 11 2016 | 18:10 PM
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് അവസാനിപ്പിക്കണമെന്നും മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന നിയന്ത്രണം ജുഡീഷ്യറി ഇടപെട്ട് ഉടന്‍ നീക്കണമെന്നും മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു പറഞ്ഞു.
പത്രപ്രവര്‍ത്തക യൂനിയന്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തു 125 കോടി ചെലവിട്ട് അന്തര്‍ദേശീയ മീഡിയാ മ്യൂസിയം സ്ഥാപിക്കും. ഏഷ്യയിലെ ഏറ്റവും വലിയ മീഡിയാ മ്യൂസിയമായിരിക്കുമിത്. മുന്‍കാല പത്രപ്രവര്‍ത്തകരുടെ പ്രതിമ മ്യൂസിയത്തില്‍ സ്ഥാപിക്കും. സ്കൂളുകളിലും കോളജുകളിലും മീഡിയ ക്ലബ് രൂപീകരിക്കുമെന്നും വര്‍ഷം തോറും സംസ്ഥാന മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി. റഹിം, സെക്രട്ടറി ബി.എസ്. പ്രസന്നന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."