HOME
DETAILS
MAL
വിവാദ നിയമനം: പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ശശീന്ദ്രന്
backup
October 11 2016 | 19:10 PM
മുക്കം(കോഴിക്കോട്): മന്ത്രി ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ കരുതലോടെ പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്. പ്രശ്നം ശരിയായ രീതിയില്‍ കാണാനും തീരുമാനമെടുക്കാനും കഴിവുള്ള പാര്‍ട്ടി നേതൃത്വവും സര്‍ക്കാരുമാണ് ഇപ്പോഴുള്ളതെന്നും അത് പരിഹരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും എ.കെ.ശശീന്ദ്രന് പറഞ്ഞു. മുക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഷയം മന്ത്രിസഭയെ ഒരുതരത്തിലും ബാധിക്കില്ലന്നും മന്ത്രി പറഞ്ഞു. കെ.എസ് ആര്.ടി.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. മലയോര മേഖലയിലെ ഷെഡ്യൂളുകള്‍ താളം തെറ്റുന്നത് പരിഹരിച്ച് സര്‍വീസുകള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."