ലാറ വീണ്ടും അത്ലറ്റിക്കോയുടെ രക്ഷകനായി
മുംബൈ: പത്തു പേരായി ചുരുങ്ങിയ മുംബൈ സിറ്റി എഫ്.സിയെ അവസാന നിമിഷം നേടിയ ഗോളില്‍ സമനിലയില്‍ തളച്ച് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സി അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിനെതിരേ ഗോള്‍ നേടി അത്ലറ്റിക്കോക്ക് വിജയം സമ്മാനിച്ച ജാവി ലാറയാണ് ഇത്തവണയും അവരുടെ രക്ഷകനായത്. 27ാം മിനുട്ടില്‍ ഡെഫഡെറിക്കോയിലൂടെ മുന്നിലെത്തിയ മുംബൈയെ 82ാം മിനുട്ടില്‍ ലാറ നേടിയ ഗോളിലൂടെയാണ് അത്ലറ്റിക്കോ സമനിലയില്‍ തളച്ചത്.
കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണം കെട്ടഴിച്ചപ്പോള്‍ മുംബൈയ്ക്കായിരുന്നു മുന്‍തൂക്കം. അതിന്റെ ഫലം തുടക്കത്തിലെ ഗോളിലൂടെ അവര്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 72 മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പ്രതിരോധ താരം പ്രാണോയ് ഹല്‍ഡര്‍ പുറത്തായി മുംബൈ പത്തു പേരിലേക്ക് ഒതുങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പത്തു മിനുട്ട് പിന്നിട്ടപ്പോള്‍ ഈ പ്രതിരോധ പിഴവ് മുതലെടുത്താണ് കൊല്‍ക്കത്ത മത്സരം രക്ഷിച്ചെടുത്തത്. ബോര്‍ജ ഫെര്‍ണാണ്ടസ് നല്കിയ പാസില്‍ നിന്നാണ് ലാറയുടെ സമനില ഗോള്‍ പിറന്നത്.
മത്സരം സമനിലയായെങ്കിലും രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് എഫ്.സി രണ്ടാമതും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."