നീതിനിഷേധം: അരീക്കോട് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നാളെ
അരീക്കോട്: മതസ്ഥാപനങ്ങള്‍ കൈയേറി നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഏറനാട് മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിക്കുന്ന അരീക്കോട് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നാളെ.
രാവിലെ 10ന് വാഴക്കാട് റോഡ് ജങ്ഷനില്‍നിന്നു തുടങ്ങുന്ന മാര്‍ച്ച് ബസ് സ്റ്റാന്‍ഡ് വഴി സ്റ്റേഷന് പരിസരത്തെത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, കെ.എ റഹ്മാന് ഫൈസി, പി.എ ജബ്ബാര്‍ ഹാജി, അഡ്വ. യു.എ ലത്തീഫ് സംബന്ധിക്കും.
പള്ളികളിലും മദ്റസകളിലും പ്രശ്നങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ നിയമപാലകര്‍ നിസംഗരാകുകയാണെന്നും ഭൂരിപക്ഷം പേര് നിലനില്‍ക്കുന്ന വിഭാഗത്തിനു നീതി നിഷേധിക്കുകയും അടിച്ചൊതുക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, മറുവിഭാഗത്തിന് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയമപാലകര്‍ അനുവാദം നല്‍കുകയുമാണ്. ഇതിനെതിരേയുള്ള ശക്തമായ താക്കീതായി മാര്‍ച്ചിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് സുന്നി സംഘടനകള്‍.
ആലോചനാ യോഗത്തില്‍ സി.എം കുട്ടി സഖാഫി അധ്യക്ഷനായി. കെ.എ റഹ്മാന് ഫൈസി, എം. സുല്‍ഫീക്കര്‍, ടി.കെ അലി മാസ്റ്റര്‍, ഉനൈസ് അസ്ഹരി, കുഴിമണ്ണ, ശിഹാബ് കുഴിഞ്ഞൊളം, ഐ.പി ഉമര്‍ വാഫി, സി.പി ഇല്യാസ്, റഫീഖ് പുത്തലം, ബാവ മൈത്ര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."