HOME
DETAILS
MAL
ഉപന്യാസ മത്സരത്തിന് അപേക്ഷ ക്ഷണിക്കുന്നു
backup
October 12 2016 | 16:10 PM
മുട്ടം: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി മുട്ടം വിജ്ഞാന വിജ്ഞാനവികാസിനി വായനശാലയുടെ നേതൃത്വത്തില്‍ ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളില്‍ താമസിക്കുന്ന അഞ്ചാം ക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ഗാന്ധിജിയും സത്യാഗ്രഹവും എന്നതാണ് വിഷയം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ മാസം 20-ാം തീയതിക്ക് മുമ്പായി ,സെക്രട്ടറി, വിജ്ഞാനവികാസിനി വായനശാല,മുട്ടം പി.ഒ എന്ന വിലാസത്തില്‍ അപേക്ഷ അയക്കുകയോ വായനശാലയില്‍ നേരിട്ടെത്തി പേരും വിലാസവും നല്‍കുകയോ ചെയ്യേണ്ടതാണെന്ന് വായനശാല പ്രസിഡന്റ് ജോണ്‍ തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."