HOME
DETAILS

കാര്‍ഷികമേഖലയിലെ ഗവേഷണകേന്ദ്രങ്ങളിലും ശാസ്ത്രജ്ഞരിലും മാറ്റം അനിവാര്യം: മന്ത്രി

  
backup
October 12 2016 | 16:10 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%95


മണ്ണഞ്ചേരി : കാര്‍ഷികമേഖലയിലെ ഗവേഷണകേന്ദ്രങ്ങളിലും ശാസ്ത്രജ്ഞരിലും കാതലായമാറ്റം അനിവാര്യമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
മാരാരിക്കുളം ഗാന്ധിസ്മാരകകേന്ദ്രം സംഘടിപ്പിച്ച കാര്‍ഷികപരിപാടിയായ സുനന്ദിനി 2016 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുണ്ടായ കാര്‍ഷിക - ധവളവിപ്ലവങ്ങളുടെ പേരില്‍ നേട്ടങ്ങള്‍ക്കൊപ്പം വലിയതോതിലുള്ള നഷ്ടവും നമ്മള്‍ക്കുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്തിനും അത്യുല്‍പ്പാദനം എന്ന ചിന്തയാണ് നമ്മളെ ഇല്ലാതാക്കുന്നത്.കാര്‍ഷികമേഖലയിലെ ഹൈഗ്രേഡ് വിശ്വാസം പഴമയേയും നന്മയേയുമാണ് തകര്‍ത്തുകളഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇന്നും ലോകത്തിന്റെ മുന്നില്‍ എടൂ ഗ്രേഡായി നിലകൊള്ളുന്നത് നാടന്‍ ഇനങ്ങള്‍തന്നെയാണെന്നും കൃഷിമന്ത്രി പറഞ്ഞു.
കാര്‍ഷികവിളകളുടേയും ക്ഷീരകര്‍ഷകമേഖലയിലും ഇതുതന്നെയാണ് സത്യാവസ്തയെന്നും ലോകം തിരിച്ചറിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.നാടന്‍പശുക്കള്‍ക്ക് പാല്‍കുറവായതിന്റെപേരില്‍ ഇവയുടെ വരിയുടച്ച ചരിത്രമാണ് മലയാളികള്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.രണ്ട് ലിറ്റര്‍ പാല്‍തരുന്ന വെച്ചൂര്‍ പശുവിനെ കൈയ്യൊഴിഞ്ഞ് ഹൈഗ്രേഡ് തേടിയ നമ്മള്‍ 40 ലിറ്റര്‍ പാല്‍ തരുന്നവയെ സ്വന്തമാക്കി.
ഈ മാറ്റത്തിലൂടെ കൈമോശം വന്നത് നമ്മുടെ ആരോഗ്യമാണെന്ന തിരിച്ചറിവ് കുറഞ്ഞകാലംകൊണ്ട് മലയാളികള്‍ തിരിച്ചറിഞ്ഞുവരുന്നതായും കൃഷിമന്ത്രി വ്യക്തമാക്കി.നാടന്‍പശുക്കള്‍ ഭൂമിയുടെ സംരക്ഷകരാണെന്നും നെല്ല്,കിഴങ്ങ്,ഇലക്കറികള്‍,പച്ചക്കറികള്‍ എന്നിവയെ യഥാര്‍ത്ഥഗുണത്തോട് തിരിച്ചുകൊണ്ടുവരുവാന്‍ ഇവയ്‌ക്കേകഴിയുവെന്നും കൃഷിമന്ത്രി പറഞ്ഞു.
കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വിനായിവേണ്ടത് മണ്ണിന്റെയും ജലത്തിന്റെയും ശുദ്ധിയാണെന്നും അതിനാണ് ഹരിതകേരളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.കൃഷിക്കാരെ ആദരിക്കുന്ന കാലമാണ് വരാന്‍പോകുന്നത്.കൃഷിക്കാര്‍ക്കൊപ്പം ഉദ്യോഗസ്ഥരും നിലകൊള്ളുമ്പോഴാണ് കാര്‍ഷികമേഖലയുടെ വിശുദ്ധിക്ക് മാറ്റുകൂടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  20 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  28 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  30 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago