HOME
DETAILS
MAL
അര്‍ധസൈനിക വിഭാഗത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടും: പി.കെ കൃഷ്ണദാസ്
backup
October 13 2016 | 00:10 AM
കൊച്ചി: കൊലപാതക രാഷ്ട്രീയത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ കണ്ണൂരില്‍ അര്‍ധസൈനിക വിഭാഗത്തെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. അക്രമം തടയുന്നതില്‍ സംസ്ഥാന പൊലിസ് പരാജപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടന്‍ അനുവാദം നല്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്് സി.പി.എമ്മിനു കൊലപാതകങ്ങള്‍ നടത്താനുള്ള വേദിയാക്കി മാറ്റിയെന്നും രമിത്തിന്റെ കൊലപാതകവും മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
നിയമനവിവാദവും ആഭ്യന്തര കലഹവുംകൊണ്ടു പൊറുതിമുട്ടുന്ന സി.പി.എം, ഇതിനു തടയിടാനാണ് അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."