HOME
DETAILS
MAL
ഓട്ടിസം; രക്ഷിതാക്കള്‍ക്കുള്ള പരിശീലനം തുടങ്ങി
backup
October 13 2016 | 03:10 AM
നാദാപുരം: ഓട്ടിസം ബാധിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രായോഗിക പരിശീലനം നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. കുന്നുമ്മല്‍ ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പരിശീലനം പത്തു ദിവസം നീളും.
ഓട്ടിസ രോഗം ബാധിച്ച കുട്ടികള്‍ക്കുള്ള സമഗ്ര പരിചരണവും പുനരധിവാസവുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. തൂണേരി കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ 60ഓളം രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. ഓട്ടിസ രോഗമേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സി.പി അബ്ദുല്ല നേതൃത്വം നല്കുന്ന ക്ലാസ് പത്തു മണി മുതല്‍ അഞ്ചു മണിവരെ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."