ജില്ലാ ആശുപത്രിയില്‍ തുഗ്ലക് പരിഷ്കാരം തിരക്കിനനുസരിച്ച് ഒ.പി ടിക്കറ്റ് നല്കാന് കംപ്യൂട്ടറുകളില്ല
ഒ.പി ടിക്കറ്റ് വിതരണം കംപ്യൂട്ടര്‍ വഴിയാക്കിയത് രോഗികളെ വലക്കുന്നു
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് വിതരണം കംപ്യൂട്ടര്‍ വഴിയാക്കിയത് രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ദുരിതമാവുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കം പ്യൂട്ടര്‍ സംവിധാനം നിലവില്‍ വന്നത്. ഇത്രയും കാലം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ഒ.പി ടിക്കറ്റ് നല്‍കിയിരുന്നത് കൈകൊണ്ട് എഴുതിയാണ്. കംപ്യൂട്ടര്‍വത്കരണം നടത്തിയത് പെട്ടെന്നായിരുന്നു. ആവശ്യത്തിന് ജീവനക്കാരും കംപ്യൂട്ടറും ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കി. നിലവില്‍ രണ്ട് കംപ്യൂട്ടറും ഉപകരണങ്ങളുമാണുള്ളത്.
അഞ്ച് കംപ്യൂട്ടറുകള്‍ ഉണ്ടെങ്കിലേ ജില്ലാ ആശുപത്രിയിലെ തിരക്കു വച്ച് രോഗികള്‍ക്ക് ഒ.പി ചീട്ടുകള്‍ നല്കാന് കഴിയുകയുള്ളൂ. തിരക്കുള്ള ദിവസങ്ങളില്‍ ഇതിലും കൂടുതല്‍ വേണ്ടിവരുന്ന അവസ്ഥയുമുണ്ട്. മുന്‍പ് നാല് ജീവനക്കാര്‍ ഒ.പി ചീട്ട് എഴുതി നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. രോഗികള്‍ക്കും മറ്റും കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. പലരും രാവിലെ ഭക്ഷണം പോലും കഴിക്കാതെയാണ് ആശുപത്രിയില്‍ എത്തുന്നത്. നീണ്ട ക്യൂവില്‍ നില്ക്കുന്ന പലരും തലകറങ്ങി വീഴുന്നതും പതിവാണ്. ആശുപത്രികളില്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം വേഗത്തില്‍ നല്‍കാനുള്ള സംവിധാനങ്ങളാണ് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞത്. എന്നാല്‍ രോഗികളെ ദുരിതത്തിലാക്കുന്നതാണ് പുതിയ പരിഷ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."