HOME
DETAILS
MAL
സര്‍വകക്ഷി യോഗം വിളിക്കണം: കെ.പി മോഹനന്
backup
October 13 2016 | 04:10 AM
തലശ്ശേരി: രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന കണ്ണൂരില്‍ ശാശ്വത സമാധാനത്തിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മുന്‍ മന്ത്രിയും ജനതാദള്‍(യു) ജില്ലാ പ്രസിഡന്റുമായ കെ.പി മോഹനന്.
രാജ്യത്തിന്റെ രാഷട്രീയ ഭൂപടത്തില്‍ കണ്ണൂരിന്റെ സ്ഥാനം ഇരുളടഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഷട്രീയ പ്രവര്‍ത്തനം സാര്‍ഥകമായി മാറ്റിയെടുക്കുന്നതിന് എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."