ഈന്തപ്പഴം യുവത്വം നിലനിര്‍ത്തും
അത്ഭുതങ്ങളുടെ പഴമാണ് ഈന്തപ്പഴം. നീണ്ടുപരന്ന മണല്‍ക്കാട്ടില്‍ ഒരു പഴമുണ്ടാകുന്നതുതന്നെ അത്ഭുതമല്ലേ? അത് ഫലഭൂയിഷ്ഠമായ മറ്റു ഭൂപ്രദേശങ്ങളിലുണ്ടാകുന്ന പഴങ്ങളേക്കാള്‍ രുചിയിലും ഗുണത്തിലും ശ്രേഷ്ഠമെന്നുവന്നാലോ? അതാണ് ഈന്തപ്പഴത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
വിപണിയില്‍ ഈന്തപ്പഴം രണ്ടുതരത്തില്‍ ലഭ്യമാണ്. ഉണങ്ങിയതും പഴുത്തതും. ഇതില്‍ ഉണക്കി സൂക്ഷിക്കുന്ന ഈന്തപ്പഴത്തിലാണ് കൂടുതല്‍ പോഷകങ്ങളുള്ളത്.
ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈന്തപ്പഴം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അറേബ്യയാണ് ഇതിന്റെ പ്രധാന ഉല്‍പാദനകേന്ദ്രം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും മുഖ്യ ആഹാരവസ്തുവാണിത്. ഇന്ത്യയില്‍ ഇത് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ലൈംഗികശക്തിയും തേജസ്സും വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസം മൂലം വേഗം ലോകത്തിന്റെ കണ്ണില്‍പ്പെട്ടു.
ഈന്തപ്പഴം തിന്നു പാല്‍ കുടിക്കുന്നതും തേനിലിട്ടു സൂക്ഷിച്ച ഈന്തപ്പഴം കഴിക്കുന്നതും, ഈന്തപ്പഴവും ബദാംപരിപ്പും പാലിലരച്ചു കഴിക്കുന്നതും നല്ല ഉത്തേജനിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഗുണത്തിലും ഊര്‍ജസ്രോതസ് എന്ന നിലയിലും മറ്റൊരു പഴവും ഈത്തപ്പഴത്തിന്റെ അടുത്തെങ്ങും വരില്ല.
ഏറ്റവും അധികം ഇരുമ്പടങ്ങിയിരിക്കുന്ന പഴവും ഇതുതന്നെ. മറ്റു പഴങ്ങളുടെ ആറുമടങ്ങോളം ഇരുമ്പ് ഇതിലുണ്ട്. സൂക്ഷ്മ മൂലകങ്ങളും പോഷകങ്ങളും ഇതില്‍ ഉയര്‍ന്ന തോതിലുണ്ട്.
ഔഷധഗുണങ്ങള്‍
- നെഞ്ചില്‍ നിന്നും കഫം ഒഴിഞ്ഞു പോകാന്‍ ഈന്തപ്പഴം പതിവായി കഴിച്ചാല്‍ മതി. ക്ഷയം,
പമേഹം, ഗ്രഹ ണി, വാതം എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു. - ഒട്ടെല്ലാ പഴങ്ങളെയും പോലെ രക്തപുഷ്ടിക്ക് ഈന്തപ്പഴം അത്യുത്തമമാണ്. ഈ പഴം സ്ഥിര
മായി കഴിക്കുന്നവരില്‍ വിളര്‍ച്ച അപൂര്‍വമാണ്. - ഈന്തപ്പഴം കുരുകളഞ്ഞ് തേനില്‍ ഇട്ടുവയ്ക്കുക. നിത്യേന അതില്‍ നിന്നും ഓരോ പഴവും
ഒരു സ്പൂണ്‍ തേനും കഴിച്ച് പാല്‍ കുടിക്കുക. ആസ്ത്മക്ക് ആശ്വാസം ലഭിക്കും. - ജലത്തില്‍ ഇട്ടുവെച്ച ഈന്തപ്പഴം പിഴിഞ്ഞുണ്ടാക്കിയ സര്‍ബത്ത് മധുരം വര്‍ജ്യമായിട്ടുളള
പ്രമേഹരോഗികള്‍ക്ക് പോലും ഉപയോഗിക്കാം. മലബ ന്ധത്തിനും അതിസാരത്തിനും ഇത്
നല്ലതാണ്. മെലിഞ്ഞ കുട്ടികള്‍ക്ക് ശരീരപുഷ്ടിയുണ്ടാവാനും ഉത്തമം. - ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഈന്തപ്പഴം കഴിച്ചാല്‍ അഴകും ആരോഗ്യവുമുളള കുഞ്ഞുങ്ങള്‍
ജനിക്കും. - അറബികളുടെ ആരോഗ്യരഹസ്യം ഈന്തപ്പഴമാണ്. യുവത്വവും നാഡീശക്തിയും പ്രദാനം
ചെയ്യാന്‍ ഈ പഴത്തിനുളള കഴിവ് അപാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."