ആഗോള പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് അമേരിക്ക
വൈറ്റ് ഹൗസ്: കാലാവസ്ഥാ വ്യതിയാനം മുതല്‍ സമുദ്രാതിര്‍ത്തി സുരക്ഷ വരെയുള്ള ആഗോള പ്രശ്നത്തില്‍ ഇന്ത്യയുടെ വ്യക്തവും ഫലപ്രദവുമായ നിലപാടുകളെ സ്വാഗതം ചെയ്യുന്നുവെന്ന് അമേരിക്ക. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ഇന്ത്യ- യു.എസ് ബന്ധം തുടരുന്നുണ്ടെങ്കിലും ഇപ്പോഴാണത് ദൃഢമായതെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന പ്രതിനിധി പീറ്റര്‍ ലാവോയ് പറഞ്ഞു.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ മുന്നോടിയായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ- അമേരിക്ക ബന്ധത്തെപ്പറ്റി വിശദീകരിക്കുന്ന റിപ്പോര്‍ട്ടുള്ളത്.
അഫ്ഗാനിസ്ഥാന്, ഏഷ്യാ പസഫിക്, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാന് വിഷയത്തില്‍ ഇന്ത്യയുമായി യു.എസ് നിരന്തര സമ്പര്ക്കത്തിലാണ്്. യുദ്ധം തകര്‍ത്ത രാജ്യത്തിന് അസ്ഥിത്വവും സമൃദ്ധിയും നല്കുന്നതില് ഇന്ത്യ സുപ്രധാനമായ പങ്കുവഹിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തീവ്രവാദ വിരുദ്ധ നടപടിയിലെ ഇന്ത്യ- യു.എസ് സഹകരണം അന്താരാഷ്ട്ര നയതന്ത്ര ബന്ധത്തില്‍ സുപ്രധാനമായ തൂണാണ്. ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദ പ്രവര്‍ത്തനം വെല്ലുവിളിയാണെന്നതാണ് ഇന്ത്യയുടെയും യു.എസിന്റെയും കാഴ്ചപ്പാട്. സുസ്ഥിരമായ ഇന്ത്യ- യു.എസ് ബന്ധം എന്തെങ്കിലും ഭീഷണിയുടെ പേരിലുണ്ടായതല്ല. മറിച്ച്് ഇരുരാഷ്ട്രങ്ങളുടെയും പൊതുവായ താല്പര്യങ്ങളും മൂല്യങ്ങളും കൊണ്ടാണെന്നും ലാവോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."