പ്രധാനധ്യാപകരും ശനിയാഴ്ച അവധിയില്‍
തൃക്കരിപ്പൂര്‍: സ്കൂളുകളില്‍ പ്രധാനധ്യാപകര്‍ ശനിയാഴ്ച ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെടുന്നു. സാധാരണ സ്കൂള്‍ രാവിലെ പത്ത് മുതല്‍ നാലുവരെയാണെങ്കിലും പ്രധാന അധ്യാപകന്റെ ഓഫിസ് പ്രവര്‍ത്തനം മറ്റു സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതുപോലെ പത്തു മുതല്‍ അഞ്ചുവരെയാണ്.
കൂടാതെ രണ്ടാം ശനിയാഴ്ച്ച ഒഴിച്ചുള്ള ശനിയാഴ്ചകളിലും പ്രധാന അധ്യാപകന് ഓഫിസിലെത്തണമെന്നാണ് ചട്ടം. മറ്റ് അധ്യാപകര്‍ വര്‍ഷത്തില്‍ 12 മാസമാണ് ശമ്പളമെങ്കില്‍ ഇത്തരം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനായി പ്രധാനധ്യാപകര്‍ സറണ്ടര്‍ അടക്കം പതിമൂന്ന് മാസത്തെ ശമ്പളമാണ് കൈപ്പറ്റുന്നത്.
എന്നാല്‍ ശനിയാഴ്ചകളില്‍ സ്കൂളിലെത്തണമെന്ന ചട്ടം ഭൂരിഭാഗം സ്കൂളുകളിലും പാലിക്കപ്പെടുന്നില്ല. മുന്‍പ് എല്‍.പി സ്കൂളുകളിലെ പ്രധാനധ്യാപകര്‍ക്ക് ക്ലാസ് ചാര്ജുണ്ടായിരുന്നെങ്കിലും നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ പ്രധാനധ്യാപകനെ ക്ലാസ് ചാര്‍ജില്‍ നിന്നൊഴിവാക്കിയിരുന്നു.
രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിലും മറ്റു പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് അഞ്ചുവരെ ഓഫിസ് പ്രവര്‍ത്തിക്കണമെങ്കിലും ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി വൈകുന്നേരം നാലു മണിക്കു ശേഷം സ്കൂള്‍ ഓഫീസുകളിലെത്തുന്നവര്‍ക്ക് അടഞ്ഞുകിടക്കുന്ന ഓഫിസ് മുറികളാണ് കാണാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."