HOME
DETAILS
MAL
20 ശതമാനം ബോണസ് വിതരണം ചെയ്യണം
backup
October 14 2016 | 03:10 AM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ടാന്‍ടി തോട്ടം തൊഴിലാളികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 20 ശതമാനം ബോണസ് വിതരണം ചെയ്യണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ടി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ടാന്‍ടി എസ്റ്റേറ്റ് നഷ്ടത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് ചൂണ്ടികാട്ടി 10 ശതമാനം ബോണസാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 20 ശതമാനം ബോണസാണ് വിതരണം ചെയ്തിരുന്നത്.
കൂടാതെ വൈദ്യുതി ബോര്‍ഡും, ട്രാന്‍സ്പോര്‍ട്ട് വകുപ്പും ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രണ്ടും നഷ്ടത്തില്‍ പ്രവൃത്തിക്കുന്നതാണ്.
സംയുക്ത ട്രേഡ് യൂനിയനുകള്‍ ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."