HOME
DETAILS
MAL
പാലത്തിന്റെ ശോചനീയാവസ്ഥ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു
backup
May 11 2016 | 09:05 AM
എരുമപ്പെട്ടി: എരുമപ്പെട്ടി-തയ്യൂര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തയ്യൂര്‍ പാലത്തിന്റെ ശോചനീയാവസ്ഥ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. വേലൂര്‍ പഞ്ചായത്തിലെ തയ്യൂരിലൂടെ കടന്നു പോകുന്ന വടക്കാഞ്ചേരി പുഴയുടെ കുറുകെയുള്ള ആലിക്കല്ചിറ-തയ്യൂര്‍ പാലത്തിന്റെ ദുരവസ്ഥയാണ് നാട്ടുകാരേയും കര്‍ഷകരേയും ഒരുപോലെ ഭയപ്പെടുത്തുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത തയ്യൂര്‍ പാലം കാലപഴക്കം ആകുന്നതിനു മുന്‍പേ ജീര്‍ണിച്ച അവസ്ഥയിലും പൊട്ടി പൊളിഞ്ഞ് ഏതു നിമിഷവും നിലം പൊത്താവുന്ന രീതിയിലുമാണ് നില്‍ക്കുന്നത്. പാലത്തിനടിയില്‍ വെള്ളമൊഴുക്ക് നിയന്ത്രിക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ചീര്‍പ്പുകളില്‍ മണ്ണ് അടിഞ്ഞുകൂടി മൂടിയിരിക്കുന്നതിനാല്‍ വര്‍ഷക്കാലത്ത് പരിസര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുമെന്ന് സമീപവാസികള്‍ ഭയപ്പെടുന്നു. ചീര്‍പ്പുകള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ പുഴയിലൂടെ ഒഴുകുന്ന വെള്ളത്തെ നിയന്ത്രിക്കുന്നതിന് കഴിയാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. എരുമപ്പെട്ടിയില്‍ നിന്നും തൃശൂര്‍, മറ്റം, ഏനാമാവ് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണ് എരുമപ്പെട്ടി തയ്യൂര്‍ റോഡ്. പുഴയില്‍ വെള്ളം നിറയുമ്പോള്‍ പാലത്തിനു മുകളിലൂടെ കാല്‍നടയാത്രക്കാര്‍ പോലും സഞ്ചരിക്കുന്നത് ജീവന്‍പണയം വെച്ചാണ്. പാലത്തിന്റെ ശോചനീയാവസ്ഥ നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. വരാന്‍ പോകുന്ന മഴക്കാലത്ത് പുഴയില്‍ വെള്ളം കയറിയാല്‍ കിടപ്പാടവും കൃഷിയും നശിച്ചുപോകുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."