ചൈനീസ് മുട്ട വൈലോങ്ങരയിലും
അങ്ങാടിപ്പുറം: ഏറെ വിവാദങ്ങളും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ചൈന മുട്ട വൈലോങ്ങരയിലെ ഒരുവീട്ടിലും ലഭിച്ചു. വൈലോങ്ങരയിലെ മേച്ചേരി പറമ്പിലെ മാങ്കോട്ടില്‍ ബാലന്റെ വീട്ടിലാണ് ഈ ചൈനീസ് മുട്ട ലഭിച്ചത്.
രാവിലെ പാകം ചെയ്യാനായി ബാലന് സമീപത്തെ കടയില്‍ നിന്നും പത്തുകോഴിമുട്ട വാങ്ങിയിരുന്നു. ഇതില്‍ രണ്ടെണ്ണം പുഴുങ്ങാന്‍ വേണ്ടി എടുത്തപ്പോള്‍ അടുപ്പില്‍ വെച്ച വെള്ളം അമിതമായി തിളക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുട്ട പൊട്ടിപൊളിയാനും തുടങ്ങി. എന്നാല്‍ ഇതു കൂടാതെ ബാക്കിയുള്ള മുട്ട ഓംലെറ്റിനായി പൊട്ടിച്ചു നോക്കിയപ്പോള്‍ മുട്ടയുടെ ഉള്‍വശത്തുള്ള തോട് മെഴുക് പോലെ ഉറപ്പുള്ളതുപോലെ തോന്നിയപ്പോഴാണ് ഇത് ഒറിജിനല്‍ മുട്ടയല്ലെന്ന് മനസിലായതെന്ന് വീട്ടുകാര്‍ പറയുന്നു.
സാധാരണ ഗതിയിലുള്ള മുട്ടയുടെ മഞ്ഞ വെള്ളയില്‍ കലങ്ങാറില്ല എന്നാല്‍ ചൈനീസ് മുട്ട പൊട്ടിക്കുന്നതോടെ മുട്ടയുടെ മഞ്ഞ വെള്ളയില്‍ കലങ്ങുന്നതായും, മുട്ടയുടെ തോല് കത്തിച്ചപ്പോള്‍ മെഴുക് പോലെ കത്തുന്നത് കാണാമെന്നും വീട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."