സര്‍ജിക്കല്‍ സ്‌ട്രൈക് നടന്നിട്ടില്ലെന്ന പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം ഇന്ത്യ നടത്തിട്ടിയില്ലെന്ന പാക് മാധ്യമത്തിന്റെ വാദം തള്ളി ഇന്ത്യ. സെപ്തംബര്‍ 29ന് ജര്‍മന്‍ അംബാസഡറുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറഞ്ഞുവെന്ന പാക് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് ഇന്ത്യ തള്ളിയിരിക്കുന്നത്. വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചരണമാണ് പാക് മാധ്യമങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
സെപ്തംബര്‍ 29ന് ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നെയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മിന്നലാക്രമണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. കൂടാതെ, ചര്‍ച്ചയില്‍ ഒരു വിഷയമെന്ന നിലയില്‍ അത് അവതരിപ്പിച്ചിട്ടില്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു. ദ ന്യൂസ് ഇന്റര്‍നാഷണല്‍ എന്ന പാക് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."