പ്രിയദര്‍ശിനി തേയിലത്തോട്ടം; നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണം
മാനന്തവാടി: ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ വിവിധ കാലങ്ങളില്‍ വിവിധ ഇടപാടുകളിലായി വ്യക്തികള്‍ അടയ്ക്കാനുളള തുക തിരിച്ച് പിടിക്കാന്‍ നടപടി ഉണ്ടാകണമെന്ന് സംഘം ഡയരക്ടര്മാര് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തേയില പൊടിവിറ്റ വകയില്‍ 9,41,784 രൂപയും 6,30,158 രൂപയും രണ്ട് വ്യക്തികള്‍ അടയ്ക്കാനുണ്ട്. കൂടാതെ മറ്റൊരു വ്യക്തി 5,87,358 രൂപയും അടയ്ക്കാനുണ്ട്. ഈ തുക വര്‍ഷങ്ങള്‍ക്ക് മുമ്പുളളതാണ്. ഇത് ഈടാക്കി കിട്ടാന്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ തുക ഈടാക്കാന്‍ സബ്ബ് കലക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. തോട്ടം ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ തുക ഈടാക്കി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം. അല്ലാത്ത പക്ഷം തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ രാഘവന്, നാരായണന്, കാഞ്ചന, ശാന്ത, ചീര മുന്‍ ഡയരക്ടര്‍ പി.കെ മണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."