HOME
DETAILS
MAL
ഹൈറേഞ്ച് സംരക്ഷണ സമിതി സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്ന്
backup
October 14 2016 | 20:10 PM
കുമളി: ജനങ്ങള്‍ക്കെതിരേ നിലപാടെടുക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി തങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യാവാങ്ങ്മൂലം നല്‍കിയിട്ടും ഇതിനെ സഹായിക്കുന്ന നിലപാടാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായത്. ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ യാഥാര്‍ഥ്യം തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്.
സര്‍ക്കാര്‍ നിലപാടു തിരുത്താനുള്ള മുന്നറിയിപ്പു മാത്രമാണ് ഇന്നത്തെ ഹര്‍ത്താലെന്നും നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും റോയ് കെ പൗലോസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."