HOME
DETAILS

മണല്‍ക്കടത്തിനു പുതുവഴികള്‍ തേടി മണല്‍ മാഫിയ

  
backup
October 14 2016 | 20:10 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf




കുമ്പള: മണല്‍ക്കടത്തിനുപയോഗിക്കുന്ന തോണികള്‍ തകര്‍ക്കുകയും കടവുകളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കുകയും ചെയ്തതോടെ കര്‍ണാടകയില്‍ നിന്നുമുള്ള മണല്‍ കടത്ത് സജീവമായി. മണല്‍കടത്തലിനു പുതിയവഴികളാണു മണല്‍ മാഫിയ കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ പച്ചക്കറി-പഴം മറ്റു പലചരക്ക് സാധനങ്ങള്‍ എന്ന വ്യാജേനയാണ് ഇപ്പോള്‍ മണല്‍ മാഫിയകള്‍ കര്‍ണാടകയില്‍ നിന്നു കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്കു വ്യാപകമായി മണല്‍ കടത്തുന്നത്. ദിവസേന ലോഡ് കണക്കിനു മണലാണ് അതിര്‍ത്തി കടന്നു കേരളത്തിലെത്തുന്നത്. ചെക്കുപോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മണല്‍കടത്തു നടക്കുന്നതെന്നാണ് ആക്ഷേപം.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മണല്‍ ക്ഷാമം രൂക്ഷമായതോടെയാണു മണല്‍ക്കടത്തുകാര്‍ പുതുവഴികള്‍ തേടിയിറങ്ങിയത്. രാത്രികാലങ്ങളില്‍ ജില്ലയിലെ കടവുകളില്‍ നിന്നു മറ്റു ജില്ലകളിലേക്കു മണല്‍ കടത്തുന്നുണ്ട്. ഒരു ലോഡ് മണലിന് കാസര്‍കോട് ജില്ലയില്‍ 15,000 ത്തോളം രൂപ ഈടാക്കുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇതിലേറെ രൂപയാണു വാങ്ങുന്നത്. കര്‍ണാടകയില്‍ നിന്നു രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ മണല്‍ കര്‍ണാടക അതിര്‍ത്തിയായ കന്യാന വഴി എത്തിച്ച് വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ വിവിധ രഹസ്യ കേന്ദ്രങ്ങളില്‍ ഇറക്കുകയും ഇവിടെ നിന്നു രാത്രികാലങ്ങളില്‍ ആവശ്യക്കാര്‍ക്കു  വന്‍ തുകവാങ്ങി എത്തിക്കുകയുമാണു പതിവ്. സാധാരണക്കാര്‍ക്കു വീടിനു മണല്‍ ലഭിക്കണമെങ്കില്‍ 15,000 രൂപയിലേറെ ഒരു ലോഡിനു നല്‍കേണ്ടിവരുന്നു. എന്നാല്‍ വന്‍കിട കുത്തകകളുടെ കെട്ടിട നിര്‍മാണത്തിനും മറ്റും വ്യാപകമായ തോതില്‍ മണല്‍ കടത്താന്‍ അധികൃതര്‍ ഒത്താശ ചെയ്യുന്നുണ്ട്.
ഷിറിയ, മഞ്ചേശ്വരം, മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍ പുഴയോരങ്ങളില്‍ നിന്നു വന്‍തോതില്‍ മണല്‍ കടത്തുന്നുണ്ട്. മഞ്ചേശ്വരം ഹാര്‍ബര്‍ പരിസരത്തു നിന്നു ഡസണ്‍ കണക്കിനു ലോഡ് മണലുകളാണ് നിത്യേന കടത്തുന്നത്.
മണല്‍ കടത്തില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ ഉള്ളതിനാല്‍ പൊലിസ് പരിശോധനയുണ്ടെങ്കില്‍ ഇവര്‍ക്കു കൃത്യമായി വിവരവും ലഭിക്കും. അതുകൊണ്ടുതന്നെ രാത്രികാലങ്ങളില്‍ വാഹന പരിശോധനയില്‍ മണല്‍ക്കടത്തുകാരെ പിടികൂടാന്‍ സാധിക്കുന്നില്ല. തലശ്ശേരിയില്‍ നിന്നുള്ള നിരവധി ലോറികളാണ് കര്‍ണാടക ഉള്ളാള്‍ തൊക്കോട് നിന്നും മറ്റും മണല്‍ കടത്തുന്നത്.
ഒരു മാസത്തിനിടയില്‍ 50 ഓളം തോണികളാണ് കടവുകളില്‍ നിന്നു പൊലിസ് നശിപ്പിച്ചത്. അനധികൃതമായി ആറു ലോറികളിലും ഒരു പിക്കപ്പ് വാനിലും കടത്തുകയായിരുന്ന മണല്‍ മഞ്ചേശ്വരം പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഏഴു പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago