ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനവും അക്രമവും; ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ക്കെതിരേ കേസ്
കാസര്‍കോട്: ഹര്‍ത്താല്‍ ദിവസം അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതിനും ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ക്കെതിരേ പൊലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കറന്തക്കാട്ട് വച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനു ബി.ജെ.പി-യുവമോര്‍ച്ച നേതാക്കളായ അഡ്വ. കെ ശ്രീകാന്ത്, പി.ആര്‍ സുനില്‍, രവീശ തന്ത്രി കുണ്ടാര്‍, ഹരീഷ് നാരംപാടി, അനില്‍ കോടോത്ത്, ധനഞ്ജയന്‍, രാജേഷ് കൈന്താര്‍, ചേതന്‍ കറന്തക്കാട്, സുജിത് കുമാര്‍, സുജിത് കുമാര്‍ കുണ്ടാര്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരേയാണു കേസെടുത്തത്.
പ്രകടനത്തിനിടെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സി.പി.എം, സി.ഐ.ടി.യു കൊടിമരവും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതിന് അഡ്വ. കെ ശ്രീകാന്ത്, ഹരീഷ് നാരംപാടി, രവീശ തന്ത്രി കുണ്ടാര്‍, അനില്‍ കോടോത്ത്, ധനഞ്ജയന്‍, രാജേഷ് കൈന്താര്‍, സുജിത് കുമാര്‍ കറന്തക്കാട്, പി.ആര്‍ സുനില്‍ എന്നിവരടക്കം 50 പേര്‍ക്കെതിരേയുമാണ് ടൗണ്‍ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."