യു.ഡി.എഫ് ഹര്‍ത്താല്‍ കാപട്യമെന്ന്
കോട്ടയം: കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എം പിന്തുണയോടെ യു.ഡി.എഫ്. ഇന്നു ഇടുക്കിയിലും കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലും നടത്തുന്ന ഹര്‍ത്താല്‍ കാപട്യമാണെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്.
ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബലമാണെന്നു വിജ്ഞാപനം പുറപ്പെടുവിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യു.പി.എ. സര്‍ക്കാരാണ്. യു.ഡി.എഫ്. അന്നു ശക്തമായ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന കോട്ടയത്തെ നാലു വില്ലേജുകള്‍ ഇ.എസ്.ഐ. പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നു യു.ഡി.എഫ്.സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍, ഹര്‍ത്താല്‍ പ്രഖ്യാപനത്തോടെ ഇവിടം പഴയ അവസ്ഥയില്‍ തുടരുന്നു എന്നു വ്യക്തമാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് മലയോര ജനതയുടെ സംരക്ഷണത്തിനായി മുന്നോട്ടു പോകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നേതാവ് എ.കെ. ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."