30 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍
നെയ്യാറ്റിന്‍കര: അമരവിള ചെക്ക് പോസ്റ്റില്‍ 30 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് തമിഴ്‌നാട് സ്വദേശികളെ എക്‌സൈസ് സംഘം പിടികൂടി.
തമിഴ്‌നാട് തെങ്കാശി പിളളയാര്‍ കോവില്‍ സ്ട്രീറ്റില്‍ കല്ലമ്പളളിയില്‍ മുത്തയ്യ (33), തെങ്കാശി ഉടയാര്‍പെട്ടി ലാസര്‍ തെരുവില്‍ മുത്തുകുമാര്‍ (24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ പിക്കപ്പ് വാനില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 62000 പായ്ക്കറ്റുകള്‍ അടങ്ങിയ 18 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പാന്‍പരാഗ്, കാന്തി, ചൈനി-കൈനി, ഹാന്‍സ് തുടങ്ങിയ ഇനത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍
മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. വര്‍ക്കലയില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും ഇവ കടത്തിയതെന്ന് യുവാക്കള്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദിത്ത്, പ്രിവന്റീവ് ഓഫിസര്‍മാരായ മനോജ്, ശെല്‍വരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിജയന്‍, ഗിരീഷ്, സാജു എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."