സര്‍വകലാശാല വാര്‍ത്തകള്‍
എം.ജി സര്‍വകലാശാല
പരീക്ഷാ തിയതി
രണ്ടാം സെമസ്റ്റര്‍ എം.പി.ഇ എം.പി.എഡ് ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 4ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഒക്‌ടോബര്‍ 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും.
അപേക്ഷാ തിയതി
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ ഒക്‌ടോബര്‍ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും.
പുതുക്കിയ പരീക്ഷാ തിയതി
ഒക്‌ടോബര്‍ 13ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (റഗുലര്‍സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ എം.പി.എച്ച് (2014 അഡ്മിഷന്‍ റഗുലര്‍2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ എം.ബി.എ (2014 അഡ്മിഷന്‍ റഗുലര്‍2012 ആന്‍ഡ് 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 19നും, അവസാന വര്‍ഷ എം.പി.ടി (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഒക്‌ടോബര്‍ 21നും, നാലാം സെമസ്റ്റര്‍ എം.സി.എ (2014 അഡ്മിഷന്‍ റഗുലര്‍, 2011-2013 അഡ്മിഷന്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ എം.സി.എ (പഴയ സ്‌കീം - 2007 മുതല്‍ 2010 വരെ അഡ്മിഷന്‍), അഞ്ചാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍.എല്‍.ബി (റഗുലര്‍സപ്ലിമെന്ററി), ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളും ഒക്‌ടോബര്‍ 24നും, അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് (റഗുലര്‍റീ.അപ്പിയറന്‍സ്‌മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 25നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
ഒക്‌ടോബര്‍ 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (റഗുലര്‍സപ്ലിമെന്ററി) പരീക്ഷ ഒക്‌ടോബര്‍ 28നും, മൂന്നാം സെമസ്റ്റര്‍ എം.ടെക് (സപ്ലിമെന്ററി) പരീക്ഷ ഒക്‌ടോബര്‍ 19നും, മൂന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് പരീക്ഷ ഒക്‌ടോബര്‍ 24നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
വൈവാ വോസി
ഒക്‌ടോബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഡിഗ്രി പരീക്ഷയുടെ വൈവാ വോസി ഒക്‌ടോബര്‍ 20ന് എറണാകുളം റീജിയണിലും, 21ന് കോട്ടയം റീജിയണിലും നടത്തും.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് (റഗുലര്‍ - സപ്ലിമെന്ററിറീ അപ്പിയറന്‍സ്) ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 19 മുതല്‍ അതത് കോളജുകളില്‍ നടത്തും. വിദ്യാര്‍ഥികള്‍ അസ്സല്‍ ഹാള്‍ ടിക്കറ്റുകളുമായി ഹാജരാകണം.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ രണ്ടാം സെമസ്റ്റര്‍ എം.എ (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) മ്യൂസിക് -വീണ, വോക്കല്‍ വയലിന്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 17 മുതല്‍ 20 വരെയും, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി സംഗീതം, കഥകളി വേഷം പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18 മുതല്‍ 26 വരെയും കോളജില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 25 വരെ സ്വീകരിക്കും.
പഞ്ചവത്സര
എം.എസ് പ്രോഗ്രാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സില്‍ (ഐ.ഐ.ആര്‍.ബി.എസ്) ഫെലോഷിപ്പോടുകൂടി പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ലസ്ടുവിന് (സയന്‍സ്) 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിട്ടുള്ള സയന്‍സിലും തുടര്‍ ഗവേഷണത്തിലും താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ നവംബര്‍ 11 വരെ സ്വീകരിക്കും. വെബ് സൈറ്റ്:www.iirbsmgu.com
പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം
ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ നിന്നും സി.എസ്.ഐ.ആര്‍,യു.ജി.സി ഫെലോഷിപ്പിന് അര്‍ഹത നേടിയവര്‍ക്കായി ജോയിന്റ് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, സി.എസ്.ഐ.ആര്‍ ലാബുകളുടെയും, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിലെ ലാബുകളുടെയും സഹകരണത്തോടെയാണ് പി.എച്ച്.ഡി പ്രോഗ്രാം നടത്തുന്നത്. അപേക്ഷാര്‍ഥികള്‍ വിശദമായ ബയോഡാറ്റാ [email protected] എന്ന ഇമെയില്‍ അയയ്ക്കണം. ഫോ 9447149547.
സര്‍വകലാശാല കേരള
പി.ജി സ്‌പോട്ട്
അഡ്മിഷന്‍ (2017-17)
(എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം)
സര്‍വകലാശാലയുടെ കീഴിലുള്ള ഗവ.എയ്ഡഡ് സ്വാശ്രയ.ഐ.ടി കോളജുകളിലെ എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി,എസ്.ടി വിഭാഗം സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 18-ന് പാളയം സെനറ്റ് ഹൗസ് കാംപസിലെ സെനറ്റ് ഹാളില്‍ വച്ച് സ്‌പോട്ട'് അഡ്മിഷന്‍ നടത്തുന്നു. രാവിലെ ഒന്‍പത് മുതല്‍ 11 വരെ സെനറ്റ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും റാങ്ക് അടിസ്ഥാനത്തില്‍ സ്‌പോട്ട'് അഡ്മിഷന്‍ നടത്തും. പട്ടിക വര്‍ഗ വിഭാഗക്കാരുടെ സ്‌പോട്ട'് അഡ്മിഷനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ പട്ടിക ജാതി (എസ്.സി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ടറവന്യൂ അധികാരികളില്‍ നിന്നും ഹാജരാക്കിയാല്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുതല്ല. യോഗ്യത തെളിയിക്കുതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം. നിശ്ചിത അഡ്മിഷന്‍ ഫീസായ 110- രൂപ ഒടുക്കേണ്ടതാണ്.
വൈവ
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ-ഓഗസ്റ്റില്‍ നടത്തിയ എം.എ ഇംഗ്ലീഷ് ലാഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (ഫൈനല്‍) പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ കൊല്ലം കെ.യു.സി.ടി.ഇ, പാളയം എസ്.ഡി.ഇ എന്നിവിടങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍(www.keralauniv-erstiy.ac.in) ലഭിക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും പ്രോജക്ടിന്റെ ഒരു പകര്‍പ്പും സഹിതം ഹാജരാകണം.
പരീക്ഷ
തുടര്‍വിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 17-ന് തുടങ്ങാനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ബി.സി.എ റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി - പുതിയ സ്‌കീം ആന്‍ഡ് പഴയ സ്‌കീം പരീക്ഷകള്‍ ഒക്‌ടോബര്‍ 25 മുതല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിലും മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniv-erstiy.ac.in) ലഭിക്കും.
പി.ജി പ്രവേശനം
വിവിധ പഠനവകുപ്പുകളിലേയും യൂനിവേഴ്‌സിറ്റി കോളജിലേയും എം.ഫില്‍ (2016-17) പ്രോഗ്രാമിലേക്കുള്ള പ്രവേശനം കേരള സര്‍വകലാശാലയിലെ പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ 17-നും യൂനിവേഴ്‌സിറ്റി കോളജിലെ പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ 18-നും നടത്തും. പ്രവേശനത്തിന് തിരഞ്ഞെടുത്തിട്ടുള്ളവര്‍ വെബ്‌സൈറ്റില്‍ (www.admissions.keralauniv-erstiy.ac.in) നിന്ന് ലോഗിന്‍ ചെയ്ത് കിട്ടുന്ന ഹോം പേജില്‍ നിന്നും അഡ്മിഷന്‍ മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി നിര്‍ദേശിച്ചിട്ടുള്ള വകുപ്പില്‍ കോളജില്‍ കൃത്യസമയം ഹാജരാകണം.
പി.ജി.ഡി.ജി.ഐ.എസ്.ടി പ്രവേശനം
സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ - സ്‌പെഷല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് 2016-17 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 31. വിശദവിരങ്ങള്‍ വെബ്‌സെറ്റില്‍ (വേേു:ംംം.രഴശേെ.മര.ശി) ലഭിക്കും.
ബി.ബി.എ ഫലം
ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ഓം സെമസ്റ്റര്‍ ബി.ബി.എ (2015 - റഗുലര്‍, 2014 ആന്‍ഡ് 2013 സ്‌കീം - ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍(www.keralauniv-erstiy.ac.in) ലഭിക്കും.
സീറ്റൊഴിവ്
കാര്യവട്ടം സെന്റര്‍ ഫോര്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് ട്രാന്‍സലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസ് കോഴ്‌സിന് (രണ്ട് സെമസ്റ്റര്‍) സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അപേക്ഷാഫീസായ 200 രൂപയും ഒന്നാം സെമസ്റ്റര്‍ ഫീസായ 6200- രൂപയും സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി (പകര്‍പ്പുകള്‍ സഹിതം) നേരിട്ട് കാര്യവട്ടം കാംപസിലെ സെന്റര്‍ ഫോര്‍ ട്രാന്‍സലേഷന്‍ സ്റ്റഡീസില്‍ ഒക്‌ടോബര്‍ 21 രാവിലെ 11 മണിക്ക് ഹാജരാകണം. ഏതെങ്കിലും വിഷയത്തില്‍ 50ശതമാനം മാര്‍ക്കോടുകൂടിയ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ അപേക്ഷകര്‍ ഹിന്ദി ഐശ്ചികമായി പഠിച്ചിട്ടുള്ളവരോ ഹിന്ദി മാതൃഭാഷയായിട്ടുള്ളവരോ 10, പ്ലസ് ടു തലത്തിലോ മുകളിലോ ഹിന്ദി മാധ്യമത്തില്‍ പഠിച്ചിട്ടുള്ളവരോ, ഹിന്ദി പ്രചാര സഭപോലുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്ഡിപ്ലോമ കരസ്ഥമാക്കിയവരോ ബിരുദതലത്തില്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിച്ചിട്ടുള്ളവരോ ആയ ബിരുദധാരികള്‍ ആയിരിക്കണം. ഫോ. 9349439544.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."