നിരവധി മോഷണക്കേസിലെ പ്രതി ആലക്കോട് പിടിയില്‍
ആലക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ ആലക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. കരുവഞ്ചാല്‍ വെള്ളാട് സ്വദേശി ഒറ്റപ്ലാക്കല്‍ ആനന്ദ (30) നാണ് രാത്രികാല പട്രോളിംഗിനിടെ പൊലിസിന്റെ വലയിലായത്.
വ്യാഴാഴ്ച അര്‍ധരാത്രിയോടെ കരുവഞ്ചാല്‍ ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് വെള്ളാട് ക്ഷേത്രം കവര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ആനന്ദനെന്ന് തിരിച്ചറിഞ്ഞത്. ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന സാഹചര്യത്തില്‍ പൊലിസ് കണ്ടെത്തിയ വിലടയാളം ഇയാളുടേതു തന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
റബര്‍ ഷീറ്റുകള്‍ കവര്‍ന്ന കേസില്‍ ഇതിനു മുമ്പും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് നിരവധി ചെറു മോഷണങ്ങള്‍ നടത്തുകയും അത് വഴി കിട്ടുന്ന പണം മദ്യത്തിനും മയക്കു മരുന്നിനും വേണ്ടി ചിലവഴിക്കുക എന്നതായിരുന്നു ഇയാളുടെ രീതി. ആലക്കോട് എസ്‌ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പരാതിയ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."