HOME
DETAILS

ആ ട്രെയിന്‍ ഓടിയെത്തിയത് ഇവള്‍ക്കു വേണ്ടിയായിരുന്നു

  
backup
October 15 2016 | 18:10 PM

%e0%b4%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d

65 വര്‍ഷത്തെ ചരിത്രമുള്ള ഒരു ട്രെയിന്‍ ഗതാഗതം കനത്ത നഷ്ടത്തിലായാല്‍ എന്തു ചെയ്യും? ആ സര്‍വിസ് പ്രയോജനപ്പെടുത്താന്‍ ഒരാള്‍ മാത്രമാണുള്ളതെങ്കിലോ? ചോദിക്കാനുണ്ടോ സര്‍വിസ് നിര്‍ത്തുകതന്നെ. നമ്മുടെ നാട്ടിലാണെങ്കില്‍ അതാണുത്തരം. എന്നാല്‍ ജപ്പാനിലെ ഒരു ദ്വീപിലേക്കു നാലു വര്‍ഷത്തോളം ഒരു ട്രെയിന്‍ സര്‍വിസ് നടത്തി, ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുവേണ്ടി മാത്രം. അതെ, അവള്‍ക്കുവേണ്ടി മാത്രം. മഞ്ഞുകാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനും ട്രാക്കും മഞ്ഞില്‍പുതഞ്ഞു മരവിച്ചു കിടന്നു. വേനലിലില്‍ പ്രസന്നമായി. മഞ്ഞുകാറ്റില്‍ തണുത്തു വിറച്ചും ചുടുവെയിലേറ്റു വിയര്‍പ്പില്‍ നനഞ്ഞും ട്രെയിന്‍ ചൂളംവിളിച്ചെത്തുമ്പോഴെല്ലാം സ്‌കൂള്‍ യൂനിഫോമില്‍ അവള്‍ ഏകാകിയായി ഈ പ്ലാറ്റ്‌ഫോമില്‍ കാത്തിരുന്നു. അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 26നാണ് ഈ ട്രെയിനും 69 വര്‍ഷത്തെ സേവനത്തിനു ശേഷം റെയില്‍വേ സ്റ്റേഷനും ചരിത്രമായത്. ലോകവാര്‍ത്തയില്‍ ഇടം നേടിയ ആ പെണ്‍കുട്ടി ആരെന്നുള്ള മാധ്യമങ്ങളുടെ അന്വേഷണത്തിനും ഒടുവില്‍ ഉത്തരമായിരിക്കുന്നു.
ജപ്പാന്‍ മാധ്യമങ്ങള്‍ അവളെ കണ്ടെത്തി. കനാ ഹറാദ എന്നാണു പേര്. തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രാന്തപ്രദേശമായ കാമി ഷിറാത്കിയിലെ കനാ ഹറാദയെ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്കുവേണ്ടി ഇത്രനാള്‍ യാത്രാസൗകര്യം ഒരുക്കിയ റെയില്‍വേക്കും അവള്‍ നന്ദിപറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ സര്‍വിസിന്റെ കാലത്താണ് ഒരു പെണ്‍കുട്ടിയുടെ യാത്രയ്ക്കുവേണ്ടി മാത്രം ഹൊകെയ്‌ദോ റെയില്‍ കമ്പനി മൂന്നു വര്‍ഷത്തോളം നഷ്ടം സഹിച്ചും സര്‍വിസ് നടത്തിയത്. ട്രെയിനും ഇതു കടന്നുപോകുന്ന മൂന്നു റെയില്‍വേ സ്റ്റേഷനുകളും അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഒടുവിലാണ് ഒരു യാത്രക്കാരി മാത്രം ഈ ട്രെയിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
അന്വേഷണത്തില്‍ കനാ ഹറാദയെന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാനാണ് ട്രെയിന്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.  ദിവസവും രാവിലെ 7.04നും വൈകിട്ട് 5.08നുമാണ് അവള്‍ക്കുവേണ്ടിയുള്ള ട്രെയിന്‍ കാമി ഷിറാത്കി റെയില്‍വേ സ്റ്റേഷനിലെത്തുന്നത്, അവളെ സ്‌കൂളില്‍ വിടാനും സ്‌കൂളില്‍ നിന്നു തിരികെ എത്തിക്കാനും.
മറ്റു യാത്രക്കാര്‍ ആരും ഇല്ലാത്തതിനാല്‍ ഈ ട്രെയിന്‍ സര്‍വിസ് നിര്‍ത്താനും റെയില്‍വേ സ്റ്റേഷനുകള്‍ പൂട്ടാനും റെയില്‍ കമ്പനി 2012ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളോടുള്ള സേവനത്തിനു പ്രാമുഖ്യം നല്‍കിയ റെയില്‍വേ കമ്പനി കനായ്ക്കു വേണ്ടി ദിവസവും രണ്ടുനേരം സര്‍വിസ് നടത്തി. റെയില്‍വേ സ്റ്റേഷനും ഈ സമയം മാത്രം പ്രവര്‍ത്തിച്ചു. 2016 മാര്‍ച്ച് 26നു കനായുടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ സര്‍വിസ് നിര്‍ത്തില്ലെന്നായിരുന്നു തീരുമാനം. കനായുടെ സ്‌കൂള്‍ പഠനം പൂര്‍ത്തിയായതോടെ ട്രെയിന്‍ സര്‍വിസ് നിര്‍ത്തലാക്കുകയും സ്റ്റേഷന്‍ അടയ്ക്കുകയും ചെയ്തു.
ജപ്പാനിലെ റെയില്‍വേ വകുപ്പ് കാര്യക്ഷമതയ്ക്കു കേളികേട്ടവരാണെന്നതും ഒരാളെ പെരുവഴിയിലാക്കിയാല്‍ ഈ പെരുമ ഇല്ലാതാകുമെന്നും റെയില്‍വേ കരുതിയിട്ടുണ്ടാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. വിദ്യാഭ്യാസത്തിനു ജപ്പാന്‍ നല്‍കുന്ന പ്രാധാന്യവും ഈ തീരുമാനത്തിലേക്കു റെയില്‍വേയെ നയിച്ചു. ഈ തീരുമാനം ജപ്പാനു ലോകത്ത് അഭിമാനമാകുകയും ചെയ്തു.
വാര്‍ത്ത വന്നയുടന്‍ പതിനായിരക്കണക്കിനു പേരാണ് ജപ്പാന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് സന്ദേശങ്ങളയച്ചത്. ഓരോ പൗരനെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യത്തിനുവേണ്ടി മരിക്കാനും തയാറാണെന്നായിരുന്നു വാര്‍ത്തയോടു ഒരാള്‍ പ്രതികരിച്ചത്. വൃദ്ധര്‍ കൂടിവരുന്ന ജപ്പാനില്‍ മിക്കവരും ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഇതാണ് ഗ്രാമത്തിലെ റെയില്‍വേ ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിക്കുന്നത്.
69 വര്‍ഷത്തെ സേവനത്തിനു ശേഷം റെയില്‍വേ സ്റ്റേഷന്റെ അടച്ചുപൂട്ടലിനും വാര്‍ത്താ പ്രാധാന്യം ലഭിച്ചു. പാലും മധുരമുള്ള ഉരുളക്കിഴങ്ങും നല്‍കി ലഘുചടങ്ങാണ് അധികൃതര്‍ സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  14 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  14 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  14 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  14 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  14 days ago
No Image

തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

Kerala
  •  14 days ago
No Image

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

Kerala
  •  14 days ago
No Image

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

Kerala
  •  15 days ago
No Image

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

Kerala
  •  15 days ago