HOME
DETAILS

3 ട്രെയിനുകള്‍ വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്‍സ്‌മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്

  
Web Desk
February 16, 2025 | 11:36 AM

 Platform Change Announcement Lead To Delhi Stampede says cops

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത് അനൗണ്‍സ്‌മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലിസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്‌മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. 

4 -ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ് രാജിലേക്കുള്ള അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത്. പ്രയാഗ്രാജ് എക്‌സപ്രസ്, പ്രയാഗ്രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

പ്രയാഗ്രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇത് പ്രയാഗ് രാജ് എക്‌സ്പ്രസിനായി 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ തുടങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ വലിയതോതിലുള്ള ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതിനാല്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു. 

അതേസമയം, ഒരു യാത്രക്കാരന്‍ സമീപത്തുള്ള പടിയില്‍ നിന്ന് തെന്നിവീണാണ് അപകടത്തില്‍പെട്ടതെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നര്‍സിംഗ് ദിയോ, നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പങ്കജ് ഗാങ്വാര്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ 11 പേര്‍ സ്ത്രീകളും നാല് കുട്ടികളുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  4 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  4 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  4 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  4 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  4 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  4 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  4 days ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  4 days ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  4 days ago