
റമദാന് 2025: യുഎഇയില്‍ സന്നദ്ധ സേവകനാകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം

ദുബൈ: റമദാന് ആരംഭിക്കാന്‍ ഇനി വളരെ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ. ആത്മപരിശോധനയ്ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയമായി വിശ്വാസികള്‍ റമദാനെ മാറ്റിയെടുക്കുന്നു. യുഎഇയില്‍, വിവിധ കമ്മ്യൂണിറ്റി പരിപാടികളും സന്നദ്ധസേവന അവസരങ്ങളും റമദാന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളാന്‍ താമസക്കാരെ പ്രാപ്തരാക്കുന്നു.
ഒരു ലക്ഷ്യത്തിനായി നിങ്ങളുടെ സമയം ചിലവഴിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കുകയും സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍, നിങ്ങള്‍ യുഎഇയിലെ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനകളില്‍ പങ്കെടുക്കുകയും സന്നദ്ധപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന നിയന്ത്രണങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്.
യുഎഇയിലെ സന്നദ്ധസേവനം 2018 ലെ ഫെഡറല്‍ നിയമം (13) അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. ഇത് വളണ്ടിയര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നു.
യുഎഇയില്‍ വളണ്ടിയര്‍ ആകാനുള്ള യോഗ്യതകള്‍:
- വളണ്ടിയര്‍ ആകാന്‍ നിങ്ങള്‍ ഒരു എമിറാത്തിയോ അല്ലെങ്കില്‍ ഒരു യുഎഇ നിവാസിയോ ആയിരിക്കണം.
- 18 വയസ്സ് പൂര്‍ത്തിയായിരിക്കണം (18 വയസ്സില്‍ താഴെയുള്ള ആര്‍ക്കും അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സന്നദ്ധസേവനം ചെയ്യാം).
- നല്ല സ്വഭാവവും പെരുമാറ്റവും ഉള്ളവരായിരിക്കണം.
- നിങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട വളണ്ടിയര്‍ പ്രവര്‍ത്തനത്തിന് മെഡിക്കലി ഫിറ്റായിരിക്കണം.
- വളണ്ടിയര്‍ പ്രവര്‍ത്തനം പരിശീലിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിരിക്കണം.
യുഎഇയില്‍ എങ്ങനെ സന്നദ്ധസേവനം നടത്താം
യുഎഇ വളണ്ടിയര്‍ പ്ലാറ്റ്ഫോം volunteers.ae, യുഎഇയിലെ സന്നദ്ധസേവനത്തിനുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്, രാജ്യവ്യാപക പ്ലാറ്റ്ഫോമാണ്. ഈ ഉപയോക്തൃസൗഹൃദ പ്ലാറ്റ്ഫോം നിങ്ങളെ യുഎഇയിലുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘനകളുമായും സംഘടനകളുമായും ബന്ധിപ്പിക്കുന്നു.
വളണ്ടിയര്‍മാര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും പോര്‍ട്ടലിന്റെ ഓണ്‍ലൈന്‍ രജിസ്റ്ററിലൂടെ സംഘടനകള്‍ക്ക് സന്നദ്ധ സേവനത്തിന് താല്‍പ്പര്യമുള്ളവരെ കണ്ടെത്താനും കഴിയും. വിവിധ എമിറേറ്റുകളില്‍ വളണ്ടിയര്‍മാരെ അന്വേഷിക്കുന്ന നിരവധി റമദാന് അധിഷ്ഠിത സംരംഭങ്ങളും ഇഫ്താര്‍ ഭക്ഷണ വിതരണങ്ങളും ഈ പ്ലാറ്റ്ഫോമില്‍ വരാന്‍ സാധ്യതയുണ്ട്.
യുഎഇയില്‍ വളണ്ടിയര്‍ ജോലിക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 14 വയസ്സാണ്.
രജിസ്ട്രേഷന് പ്രക്രിയ:
www.volunteers.ae/en എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് 'Get Involved' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി, നിങ്ങളുടെ UAE പാസ് ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുക. നിങ്ങളുടെ മുഴുവന്‍ പേര്, ദേശീയത, ജനനത്തീയതി, എമിറേറ്റ്സ് ഐഡി നമ്പര്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, നിങ്ങള്‍ താമസിക്കുന്ന എമിറേറ്റ് എന്നിവ നല്‍കുക. നിങ്ങളുടെ താല്‍പ്പര്യ മേഖലയെക്കുറിച്ചോ വൈദഗ്ധ്യത്തെക്കുറിച്ചോ ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ അത് നിര്‍ബന്ധമല്ല.
അടുത്തതായി, നിങ്ങളുടെ ഇമെയിലും മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുക. ഇതോടെ നിങ്ങളുടെ പ്രൊഫൈല്‍ പൂര്‍ത്തിയാകും.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള സന്നദ്ധ സേവന പരിപാടിയില്‍ ജോയിന്‍ ചെയ്യാന്‍:
വളണ്ടിയര്‍ പ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിന്, വീണ്ടും വെബ്സൈറ്റ് സന്ദര്‍ശിച്ച് 'എക്സ്പ്ലോര്‍ ഓപ്പര്‍റ്റിയൂണിറ്റീസ്' എന്നതില്‍ ക്ലിക്കുചെയ്യുക. വളണ്ടിയര്‍ പ്രവര്‍ത്തനത്തിനായി ലഭ്യമായ എല്ലാ സംരംഭങ്ങളും പരിപാടികളും നിങ്ങള്‍ക്ക് കണ്ടെത്താനാകും. നിങ്ങളുടെ എമിറേറ്റ്, ഭാഷ, ഓര്ഗനൈസേഷന് അല്ലെങ്കില്‍ വിഭാഗം എന്നിവയിലെ അവസരങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് വെബ്സൈറ്റിലെ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാം.
ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ 'അപ്ലൈ നൗ' ബട്ടണില്‍ ക്ലിക്കുചെയ്യുക. നിങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ഓര്ഗനൈസേഷന് നിങ്ങളെ അറിയിക്കും.
നിങ്ങളുടെ സന്നദ്ധസേവന പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ പ്രവൃത്തിയെ അംഗീകരിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
Kerala
• 5 days ago
ബൗദ്ധിക സ്വത്തവകാശ ലംഘനം; 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 5 days ago
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം
latest
• 5 days ago
26 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
Kerala
• 5 days ago
കണ്ണൂരിലെ മധ്യവയസ്ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
Kerala
• 5 days ago
മുത്തങ്ങ സമരം; കേസിൽ 57 പ്രതികൾ; രാത്രി വരെ നീണ്ട കോടതി നടപടികൾ
Kerala
• 5 days ago
കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ
Kerala
• 5 days ago
കൊന്ന് കൊതി തീരാതെ ഇസ്റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ
International
• 5 days ago
ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി
Kerala
• 5 days ago
യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥയില്‍ മാറ്റം, താപനില ഉയരും, ഞായറാഴ്ച മഴ | UAE Weather Updates
uae
• 5 days ago
കറന്റ് അഫയേഴ്സ്-20-03-2025
PSC/UPSC
• 5 days ago
ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാഗസിൻ
latest
• 5 days ago
കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ
Kerala
• 5 days ago
ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍
uae
• 5 days ago
യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്
International
• 5 days ago
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് നാടുകളില്‍ മുന്നില്‍ യുഎഇ; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം നോക്കാം, പട്ടികയില്‍ പാകിസ്താനും പിന്നിലായി ഇന്ത്യ
uae
• 5 days ago
ആശ വർക്കർമാരുടെ സമരം; ഓണറേറിയം വർധന കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala
• 5 days ago
വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര് പരസ്പരം വെടിയുതിര്‍ത്തു, ഒരാള്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം
Kerala
• 5 days ago
കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്
Kerala
• 5 days ago
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്
uae
• 5 days ago