HOME
DETAILS

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

  
Web Desk
February 16 2025 | 12:02 PM

Kerala to Consider Anti-Ragging Cells in Schools Minister V Sivankutty

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വി.ശിവൻകുട്ടി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത റാഗിങ് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ടെന്നും, ഇതു തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും അടിസ്‌ഥാനതല ഇടപെടലും നടത്തേണ്ടതുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്കൂ‌ളുകളിൽ അച്ചടക്ക സമിതികൾ നിലവിലുണ്ട്. സ്കൂ‌ൾ കൗൺസലിങ് പദ്ധതിയും സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും നിലവിലുണ്ട്. എന്നാൽ റാഗിങ് പോലുള്ള സംഭവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയും ആയിട്ടില്ല. അതുകൊണ്ട് ഒരോ വിദ്യാഭ്യാസ സ്‌ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകൾ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണ്. ഇതിന്റെ ഘടന, പ്രവർത്തനം എന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്‌കൂളുകളിൽ റാഗിംഗ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ...
സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എങ്കിലും സമൂഹ നന്മയ്ക്ക് നിരക്കാത്ത റാഗിംഗ് പോലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട്.
ഇത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് ഒപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ട്. 
സ്‌കൂളുകളിൽ അച്ചടക്ക സമിതികൾ നിലവിലുണ്ട്. 
സ്കൂൾ കൗൺസലിങ് പദ്ധതിയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും നിലവിലുണ്ട്.
എന്നാൽ റാഗിംഗ് പോലുള്ള സംഭവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയും ആയിട്ടില്ല.
അതുകൊണ്ട്  ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിംഗ് വിരുദ്ധ സെല്ലുകൾ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണ്. 
ഇതിന്റെ ഘടന, പ്രവർത്തനം എന്നത്‌ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിൽ ആണ്. 
സ്കൂൾ തലത്തിൽ മാത്രമല്ല മുതിർന്ന ക്ളാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കാൻ റാഗിംഗ് വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ കഴിയണം.
അധ്യാപക വിദ്യാർത്ഥി ബന്ധം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും.
കുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ അധ്യാപകരോട് പറയാൻ ആകണം. 
അത് സഹനുഭൂതിയോടെ കേൾക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവർത്തിക്കാനും അധ്യാപകർക്കും ആകണം.

Kerala Education Minister V Sivankutty announces consideration of forming anti-ragging cells in schools to curb the menace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  9 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  9 days ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  9 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  9 days ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  9 days ago
No Image

നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

uae
  •  9 days ago
No Image

ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  9 days ago