HOME
DETAILS

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

  
February 16, 2025 | 5:10 PM

Thrissur Bank Heist Accused Executed Crime with Precision Planning

തൃശൂര്‍: ചാലക്കുടി പോട്ടയിലെ ബാങ്കില്‍ നടന്നത് ആസൂത്രിത കവര്‍ച്ചയെന്ന് റൂറല്‍ എസ്പി കൃഷ്ണകുമാര്‍. കവർച്ചക്ക് മുന്‍പ് ബാങ്കിലെത്തി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്‍ച്ച നടത്തിയത്. കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡ് ശരിയാക്കാനെന്ന വ്യാജേനയാണ് ഇയാൾ ബാങ്കില്‍ എത്തിയത്. ഇയാള്‍ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നും, ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി. റിജോ ദീര്‍ഘനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉണ്ടെന്നും പ്രതി പറയുന്നു. ഈ കടബാധ്യത കവര്‍ ചെയ്യാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് മുന്‍പ് ബാങ്കില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്തിയത്. ഓഫീസില്‍ എപ്പോഴെല്ലാം ജീവനക്കാര്‍ ഉണ്ടാകുമെന്നും ജീവനക്കാര്‍ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമായിരുന്നു കവര്‍ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ പ്രതി തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്‍മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്‍പും ശേഷവും പ്രതി മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള്‍ ഫിംഗര്‍ പ്രിന്റ് കിട്ടാതിരിക്കാൻ പ്രതി ഗ്ലൗസ് ധരിച്ചു. ഇത്തരത്തില്‍ തന്നെ ഒരുതരത്തിലും തിരിച്ചറിയരുതെന്ന് തീരുമാനിച്ചുറപ്പിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്തിയതെന്നും റൂറല്‍ എസ്പി പറഞ്ഞു.

സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിൻ്റെ നമ്പർ ഇളക്കി മാറ്റിയാണ് പ്രതി സ്വന്തം സ്‌കൂട്ടറിൽ സെറ്റ് ചെയ്‌തത്‌. മോഷണത്തിന് മുമ്പ് റിയർ വ്യൂ മിററും ഊരി വച്ചു. വെറെ ഫെഡറൽ ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാനായി ഇടറോഡിലൂടെയാണ് പ്രതി സ്കൂട്ടർ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാൽ പിടിയിലാകുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ഇടറോഡ് തെരഞ്ഞെടുത്തത്. എന്നാൽ, പ്രതിയുടെ ഷൂവിന്റെ അടിയിലെ കളർ ആണ് അന്വേഷണത്തിലെ തുമ്പായത്. ബാങ്കിൽ നിന്ന് കൊള്ളയടിച്ച 15 ലക്ഷത്തിൽ 2.90 ലക്ഷം രൂപ കടം വാങ്ങിയ ഒരാൾക്ക് മടക്കിക്കൊടുത്തെന്നും താൻ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിയെന്നും കൃഷ്ണ‌കുമാർ പറഞ്ഞു.

പൊലിസിനെ വഴിതെറ്റിക്കാനായി പ്രതി വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു. പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിയിലെത്തിച്ചേരാൻ സഹായിച്ചെന്നും എസ്പി പറഞ്ഞു.

Investigation reveals that the accused in the Thrissur bank robbery carried out the crime with meticulous planning and precision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  7 hours ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  7 hours ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  8 hours ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  8 hours ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  8 hours ago
No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  8 hours ago
No Image

റോഡ് അറ്റകുറ്റപ്പണി; അൽ-സൂർ സ്ട്രീറ്റിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം

latest
  •  8 hours ago
No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  9 hours ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  9 hours ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  9 hours ago