HOME
DETAILS

യമനിലെ മിസൈല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം സഊദി ഏറ്റെടുത്തു

  
backup
October 15 2016 | 19:10 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

 

ജിദ്ദ: കഴിഞ്ഞ ആഴ്ച യമനിലെ സന്‍ആയില്‍ 140 പേരുടെ മരണത്തിനിടയാക്കിയ മിസൈല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഏറ്റെടുത്തു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും സഊദി സഖ്യസേന വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും പരുക്കേറ്റവര്‍ക്ക് വിദേശ ചികിത്സയും നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.

യമനിലെ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കെട്ടിടം ആക്രമിച്ചതെന്നും നടപടിക്ക് സൈനിക സഖ്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവം അന്വേഷിച്ച ജോയിന്റ്് ഇന്‍സിഡന്റ് അസസ്‌മെന്റ്് ടീം (ജെ.ഐ.എ.ടി) റിയാദില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

ഈ മാസം എട്ടാം തിയതിയാണ് സന്‍ആയില്‍ നടന്ന ഒരു മരണാനന്തര ചടങ്ങിലേക്ക് മിസൈല്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 140 പേര്‍ മരിക്കുകയും 600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സന്‍ആയിലെ വിമത സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങാണ് ഹാളില്‍ നടന്നത്. മുതിര്‍ന്ന ഹൂതി നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്‍ക്കാര്‍ അനുശോചനം അറിയിക്കാന്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിന് നേര്‍ക്ക് വ്യോമാക്രമണം ഉണ്ടായത്.

സഖ്യസേനക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്ന യമനി പ്രസിഡന്‍സി ഓഫ് ദ ജനറല്‍ ചീഫ് ഓഫ് സ്റ്റാഫില്‍ നിന്നാണ് ഈ പ്രദേശം ആക്രമിക്കണമെന്ന വിവരം കിട്ടിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സെട്രല്‍ കമാന്‍ഡിന്റെ അനുമതി തേടാതെ സഖ്യസേനയുടെ യമനില്‍ സ്ഥിതി ചെയ്യുന്ന എയര്‍ ഓപറേഷന്‍ സെന്റര്‍ നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു.

സാധാരണക്കാര്‍ക്ക് ജീവഹാനി ഉണ്ടാകുന്ന ആക്രമണം വേണ്ടെന്ന സഖ്യസേനയുടെ പൊതുധാരണ ലംഘിച്ചായിരുന്നു ഈ ആക്രമണം. സഖ്യസേനയുടെ ആക്രമണ നയം അടിയന്തരമായി പുനപരിശോധിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉന്നതതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. പരിക്കറ്റവരെ വിദേശ രാജ്യങ്ങളിലെത്തിച്ച് ചികിത്സ നല്‍കും. ഇതിനായി 200 മില്യണ്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. രോഗികളെ കൊണ്ടുപോകാനായി ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനം സന്‍ആ വിമാനത്താവളത്തില്‍ എത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago