കേരളത്തില്‍ ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണം: എം.എസ്.എഫ്
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ ജനങ്ങള്‍ക്ക് ഭയമില്ലാതെ അന്തിയുറങ്ങാനും ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്. അനുദിനം കൊലപാതകവും ക്വട്ടേഷന്‍ സംഘങ്ങളുടെ തേര്‍വാഴ്ചയും വര്‍ധിച്ചു വരികയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നാട്ടിലടക്കം അക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പാതിരിപ്പാലം ഒയിസ്‌ക സെന്ററില്‍ നടന്ന ജില്ലാ എക്‌സിക്യുട്ടിവ് ക്യാംപ് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, ട്രഷറര്‍ അസീസ് വെള്ളമുണ്ട, എം.പി ഹഫീസലി, ഇ.പി ജലീല്‍, ഹര്‍ഷാദ് പനമരം, അസ്ഹറുദ്ധീന്‍ കല്ലായി, ഷഹബാസ് അമ്പലവയല്‍, മുനീര്‍ വടകര, മുനവ്വര്‍ അലി സാദത്ത്, അശ്ക്കര്‍ പടയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."