HOME
DETAILS
MAL
ജയരാജന്റെ രാജി: പ്രത്യേക നേതൃയോഗം ചേരില്ല
backup
October 15 2016 | 20:10 PM
ന്യൂഡല്‍ഹി: ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും ചര്‍ച്ചചെയ്യാനായി പ്രത്യേക പോളിറ്റ് ബ്യൂറോ യോഗവും കേന്ദ്രകമ്മിറ്റിയും ചേരില്ല. എന്നാല്‍ അടുത്തമാസം മധ്യത്തില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ചചെയ്യും. ജയരാജനെതിരേയുള്ള നടപടിക്ക് സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയപോലെ പകരം മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
പുതിയ മന്ത്രി ആരാകണമെന്നത് കേരളാ നേതൃത്വവും ഇടതു മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബിയും എസ്. രാമചന്ദ്രന്‍പിള്ളയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."