ജമ്മുകശ്മിരില്‍ ശരിക്കും വെടിവെക്കാനറിയാത്ത ജവാന്‍മാരെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരില്‍ 30 ശതമാനം പേര്‍ക്കും ലക്ഷ്യത്തില്‍ വെടി കൊള്ളിക്കാന്‍ കഴിയാത്തവരാണെന്ന് റിപ്പോര്‍ട്ട്. ഡി.എന്‍.എ പത്രം രേഖകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. ജമ്മുവില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ജവാന്മാര്‍ നിത്യേനയുള്ള പരിശീലനത്തില്‍ വെടി ലക്ഷ്യത്തിലെത്തിക്കാനാവാതെ പരാജയപ്പെട്ടവരാണത്രെ. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിന് പിന്നാലെ താഴ് വരയില്‍ കനത്ത സംഘര്‍ഷമുണ്ടായിരുന്നു.30 ശതമാനം പേര്‍ സൈന്യത്തില്‍ ജോലി ചെയ്യാനുള്ള ക്ഷമതയുള്ളവരല്ലെന്ന കണ്ടെത്തലും പത്ര റിപ്പോര്‍ട്ടിലുണ്ട്. അമിത വണ്ണവും പെട്ടെന്ന് വികാരത്തിന് അടിപ്പെടുന്നവരുമാണ് ഇവര്‍. ശ്രീനഗറില്‍ സുരക്ഷയ്ക്കായി 45,000 ജവാന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം കൂടി പരിശീലനത്തിനായി ഒരു കേന്ദ്രം മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."