വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാകുക: ഓര്‍ഗാനെറ്റ് ജില്ലാ ഇന്റര്‍കോണ്‍
പാലക്കാട്: സംഘടനാ ബോധവും സാങ്കേതിക പരിജ്ഞാനവുമുള്ള നേതൃനിരയായി നിലവിലെ ശാഖാ ക്ലസ്റ്റര്‍-മേഖല-ജില്ലാ ഭാരവാഹികളെ പരിവര്‍ത്തിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ഓര്‍ഗാനെറ്റ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ഇന്റര്‍കോണ്‍ വിവിധ തലങ്ങളില്‍, സംഘടനാനേതൃ പദവി വഹിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതായി.
സംഘടനാ നേതൃ ദാരിദ്ര്യം പരിഹരിക്കുക, അടുക്കും ചിട്ടയുമുള്ള സമിതികളും മീറ്റിങ്ങുകളും, ഓഫിസുകളും ഉണ്ടാക്കിയെടുക്കുക, അന്തര്‍ലീനമായ കഴിവുകളെ പരിപോഷിപ്പിച്ച് വ്യക്തി ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും ഉപകാരപ്രദമായി വളര്‍ത്തിയെടുക്കുക, സംഘടനയെ പൂര്‍ണമായി കേഡര്‍ സംവിധാനത്തോടെ മുന്നില്‍ നിന്ന് നയിക്കാര്‍ പ്രാപ്തരായ യുവ നേതാക്കളെ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപ് സംഘടിപ്പിച്ചിരുന്നത്.
രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പാലക്കാട് പള്ളിക്കുളം ദാറുസ്സലാം മദ്‌റസയിലായിരുന്നു ക്യാംപ്. എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി. സുപ്രഭാതം ജില്ലാ ബ്യൂറോചീഫ് ഫൈസല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്തു.
എഫക്ടീവ് മീറ്റ്, ഡൈനാമിക് ലീഡര്‍ഷിപ്പ്, സമസ്ത, ഓഫിസ് മാനേജ്‌മെന്റ്, അല്‍ഇഹ്‌സാന്‍ എന്നീ വിഷയങ്ങളില്‍ പ്രൊഫ. ഖമറുദ്ദീന്‍ മാസ്റ്റര്‍ പരപ്പില്‍, റഷീദ് മാസ്റ്റര്‍ കമ്പളക്കാട്, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചക്ക് ജില്ലാ ഓര്‍ഗാനെറ്റ് ചെയര്‍മാന്‍ സൈനുദ്ധീന്‍ മാസ്റ്റര്‍ മുണ്ടൂര്‍ നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം, വര്‍ക്കിങ് സെക്രട്ടറി ആരിഫ് ഫൈസി തിരുവേഗപ്പുറ, ട്രഷറര്‍ അശ്ക്കര്‍ അലി കരിമ്പ, പി.ടി. ഹംസ ഫൈസി, സൈനുദ്ധീന്‍ മന്നാനി, ഹുസൈന്‍ മന്നാനി, ഹംസ ദാരിമി, പി.സി. ഹംസ മാസ്റ്റര്‍, സജീര്‍ പേഴുംകര, താജുദ്ധീന്‍ സിദ്ധീഖി, ജാഫര്‍ പേഴുംകര, അബുഉബൈദ് ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."