HOME
DETAILS
MAL
ഉപഹരജി തള്ളിയത് ക്ഷീണമല്ലെന്ന് മുഖ്യമന്ത്രി
backup
May 13 2016 | 14:05 PM
തിരുവനന്തപുരം: പരസ്യപ്രസ്താവന തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ നല്കിയ ഉപഹരജി തള്ളിയത് തനിക്ക് ക്ഷീണമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.എസ് പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ മാറ്റിപ്പറഞ്ഞു. താന്‍ നല്കിയ മുഖ്യഹരജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഉപഹരജി തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിക്ക് വിട്ടുകൊണ്ടാണ് കോടതി നടപടി. ഇരുകൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാമെന്നും കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."