പാക് സന്ദര്‍ശനം നടത്തിയതിന് മോദിയും മാപ്പ് പറയേണ്ടിവരുമെന്ന് അനുരാഗ് കശ്യപ്
ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ചതിന്റെ പേരില്‍ ഏ ദില്‍ ഹേ മുഷ്‌കില്‍ പ്രദര്‍ശന വിലക്ക് നേരിടുന്നതിനെതിരെ പ്രതികരണവുമായി പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്.
കരണ്‍ ജോഹര്‍ സിനിമ ചിത്രീകരിച്ചിരുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം. പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ വിലക്കുകയാണെങ്കില്‍ പാക് പ്രധാനമന്ത്രിയെ അവിടെപ്പോയി കണ്ട നരേന്ദ്ര മോദിയും മാപ്പു പറയേണ്ടതല്ലേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
The World must learn from us.. We solve all our problems by blaming it on movies and banning it.. #ADHM . With you on this @karanjohar
— Anurag Kashyap (@anuragkashyap72) October 15, 2016
ലോകം നമ്മളെ കണ്ട് പഠിക്കണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സിനിമകളാണെന്ന് ആരോപിക്കുകയാണെന്നും താന്‍ സംവിധായകന്‍ കരണ്‍ ജോഹറിപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താല്‍ കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്‌കില്‍ പ്രദര്‍ശന വിലക്ക് നേരിടുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം പ്രദര്‍ശന വിലക്ക് നേരിടുന്നത്.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബിജെപിയുമാണ് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."