കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്ര പൈതൃകത്തെ തച്ചുടയ്ക്കുന്നു: ആര്.ചന്ദ്രശേഖരന്
കരുനാഗപ്പള്ളി: വര്‍ഗീയവെറി പൂണ്ട കേന്ദ്ര ഗവണ്മെന്റ് രാഷ്ട്ര പൈതൃകത്തെ തച്ചുടയ്ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതതെന്നും രാഷ്ട്രപിതാവിന്റെ നാമധേയത്തിലുള്ള സ്ഥാപനങ്ങളുടെ പേര് മാറ്റി ആര്.എസ്.എസ് സ്ഥാപക നേതാവിന്റെ പേരിലാക്കുന്നത് തരം താണ സംസ്കാരമാണെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്. കരുനാഗപ്പള്ളിയില്‍ ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേല്‍ക്കല്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തൊഴില്‍ മേഖലയില്‍ ഒരു ഐ.എന്‍.ടി.യു.സി യൂനിയന്‍ എന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി കരുനാഗപ്പള്ളി റീജിയണല്‍ പ്രസിഡന്റ് ചിറ്റുമൂല നാസര്‍ അധ്യക്ഷനായി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന് മുഖ്യപ്രഭാഷണം നടത്തി. കൈതവനത്തറ ശങ്കരന്‍കുട്ടി, തൊടിയൂര്‍ രാമചന്ദ്രന്, എം അന്‍സാര്‍, രമാേ ഗാപാലകൃഷ്ണന്‍, നാലുതുണ്ടില്‍ റഹിം, റ്റി.പി സലിംകുമാര്‍ ആര് ശശിധരന് പിള്ള,ഡി.വിജയന്, പാവുമ്പാ സുനില്‍, മെഹര്‍ ഹമീദ്, പ്രശാന്ത് കണ്ണമ്പള്ളി, റീജിയണല്‍ ജനറല്‍ സെക്രട്ടറി ഷിബു എസ്. തൊടിയൂര്‍, ജയദേവന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."