തൊഴിലാളികളുടെ കൂട്ടായ്മ കൂടുതല്‍ ശക്തമാക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കോഴിക്കോട്: തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരുന്നത് സന്തോഷകരമാണെന്നും ഈ കൂട്ടായ്മ കൂടുതല്‍ ശക്തമാക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ആള്‍ കേരള ഇന്‍ഡസ് മോട്ടോഴ്‌സ് എംപ്‌ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) രണ്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ തൊഴിലാളികള്‍ക്ക് സാധിക്കണം. ഭരണാധികാരികള്‍ എന്തുനടപടികളുമായി മുന്നോട്ടുപോയാലും തൊഴിലാളികള്‍ അടിപതറാതെ ഒന്നിച്ചു മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷനായി. ആര്‍. സതീഷ് രക്തസാക്ഷി പ്രമേയവും പി. സുനില്‍ കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.കെ നാസര്‍, സി. ഫൈസല്‍, എസ്.എ കുഞ്ഞിക്കോയ, അഡ്വ. പി. ഗവാസ്, പി.വി മാധവന്‍, വി.ആര്‍ രമേഷ്, എ. കുഞ്ഞിരാമന്‍ സംസാരിച്ചു. രാവിലെ എം.പി കൃഷ്ണ കുമാര്‍ പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."