പ്രിന്റ് ഡിക്ലറേഷന്‍ ആക്ട് പരിഷ്‌ക്കരിക്കണം: കെ.പി.എ സമ്മേളനം
കോഴിക്കോട്: സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളിലെയും അച്ചടി സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വകാര്യ പ്രസ്സുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന അവസരങ്ങളില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത പ്രസ്സുകള്‍ക്ക് മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാവൂ എന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍വന്ന പ്രിന്റ് ഡിക്ലറേഷന്‍ ആക്ട് കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അച്ചടി രംഗത്തെ ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കാന്‍ പ്രസ്സുടമകള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന്‍ അധ്യക്ഷനായി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് വൈസ് പ്രസിഡന്റ് സി.സി കുമാരവേലിന് സമ്മേളനത്തില്‍ സ്വീകരണം നല്‍കി.
വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ.പി ശ്രീശന്‍, കെ. രമേശ് സംസാരിച്ചു. കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി വൈ. വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.എം.എ നാസര്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."