HOME
DETAILS
MAL
തരിശു പാടത്ത് നൂറുമേനി
backup
October 16 2016 | 21:10 PM
ചെറുകുന്ന്: താവം വടക്കേ ഭാഗത്ത് തരിശായി കിടന്നിരുന്ന രണ്ടേക്കറോളം സ്ഥലത്ത് നെല്‍കൃഷി ചെയ്ത് താവം ഈഗിള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവനും നെഹ്റു യുവകേന്ദ്രയും രംഗത്തെത്തിയതും വിള നൂറുമേനിയാക്കാന് സഹായിച്ചു. വടക്കേ ഭാഗത്തു നടന്ന കൊയത്തുല്‍സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസന്‍കുഞ്ഞി അധ്യക്ഷനായി. കൃഷി ഓഫിസര്‍ കെ. രാഖി വിശിഷ്ടാഥിതിയായിരുന്നു. എ.വി അശ്വിന്, കെ. രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."