HOME
DETAILS
MAL
വാട്സ് അപ്പ് കൂട്ടായ്മയില്‍ ഹാപ്പി ലൈഫ് ക്ലാസും മജ്ലിസുന്നൂറും നാളെ
backup
October 16 2016 | 21:10 PM
സിദ്ധാപുരം: അജ്മീര്‍ ഗ്രൂപ്പ് വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഹാപ്പി ലൈഫ് വ്യക്തിത്വ വികസന ക്ലാസും മജ്ലിസുന്നൂറും നാളെ രാവിലെ 10.30ന് നടക്കും. സിദ്ധാപുരം വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്മാരക ഭവനില്‍ നടക്കുന്ന ആത്മിയ സംഗമത്തിനും മജ്ലിസുന്നൂരിനും കുടക് ജില്ലാ നാഇബ് ഖാസി ഉസ്താദ് എം.എം അബ്ദുല്ല ഫൈസി നേതൃത്വം നല്‍കും. കുടക് അബ്ദുറഹ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. കെ. ഉസ്മാന് ഹാജി സിദ്ധാപുരം അധ്യക്ഷനാകും. ഹാപ്പി ലൈഫ് ക്ലാസിന് ട്രൈനര്‍ അബ്ദുല്‍ അസീസ് അശ്രഫി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."