ഓട്ടോഡ്രൈവര്‍ കനിവുതേടുന്നു
ചൊക്ലി: ഇരു വൃക്കകളും തകരാറിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുമനസുകളുടെ സഹായം തേടുന്നു. അഞ്ചുമാസത്തിലേറെയായി ഡയാലിസിസ് ചെയ്ത് വരുന്ന ചൊക്ലി ടൗണിലെ ഓട്ടോ ഡ്രൈവര്‍ കെ.കെ ജയരാജന്റെ ചികിത്സയ്ക്കു നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളിയായ ജയരാജനും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിനു നിത്യജീവിത ചെലവുകളും ഭാരിച്ച ചികിത്സാചെലവുകളും താങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും ആവശ്യമായ 15 ലക്ഷത്തോളം രൂപ കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ് ചെയര്‍മാനും കെ. രവീന്ദ്രന് കണ്വീനറായുമാണു ചികിത്സ കമ്മിറ്റി രൂപീകരിച്ചത്. സഹായങ്ങള്‍ എസ്.ബി.ടി ചൊക്ലി ബ്രാഞ്ചിലെ 67378043492 എന്ന അക്കൗണ്ടില്‍ എത്തിക്കണം. ഐ.എഫ്.സി കോഡ്: ടആഠഞ0001115.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."