നെന്മേനി പഞ്ചായത്ത് ശുചിമുറി പ്രഖ്യാപനം അപഹാസ്യമെന്ന്
സുല്‍ത്താന്‍ ബത്തേരി: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നെന്മേനി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച പഞ്ചായത്ത് ഭരണസമിതി നടപടി വസ്തുതകള്‍ക്ക് നിരക്കാത്തതും അപഹാസ്യവുമാണന്ന് ബി.ജെ.പി നെന്മേനി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നൂറുകണക്കിന് ദുര്‍ബല ജനവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ശുചിമുറി ഇപ്പോഴും ലഭ്യമായിട്ടില്ലന്നും പദ്ധതിയില്‍ കുടുംബങ്ങളെ തിരഞ്ഞെടുത്ത രീതി സ്വജനപക്ഷപാതപരമായാണന്നും നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടു വരുമെന്നും നേതാക്കളായ എം.കെ സുധാകരന്‍, സി. ഗോപാലകൃഷ്ണന്‍, കെ.സി കൃഷ്ണന്‍കുട്ടി, രാധാസുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."