വിവിധ മദ്‌റസകളില്‍ മുഅല്ലിം ദിനം ആചരിച്ചു
കൊപ്പം: വിവിധ മദ്‌റസകളില്‍ മുഅല്ലിം ദിനം ആചരിച്ചു. കൊടുമുണ്ട എച്ച്.എം മദ്‌റസ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മഹല്ല് ഖത്തീബ് ഉമര്‍ ഫൈസി അധ്യക്ഷനായി. സദര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി യാവുട്ടി ഉദ്ഘാടനംചെയ്തു. സിദ്ധീക് മുസ്‌ലിയാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സലാം നന്ദിയും പറഞ്ഞു. സെമി ആലിക്കല്‍, അബു മൂര്‍ക്കാന്‍കുഴിയില്‍, മൂസ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
ഉരുണിയന്‍ പുലാവ് തഹ്ദീബുല്‍ ഉലൂം മദ്‌റസയില്‍ വി.പി. അലി മുസ്‌ലിയാര്‍ അധ്യക്ഷനായി. മുഹമ്മദ് റഫീഖ് മുസ്‌ലിയാര്‍ നാട്ടുകല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശംസുദ്ധീന്‍ മുസ്‌ലിയാര്‍ എടപ്പലം മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് നൗശാദ് അന്‍വരി തോട്ടര മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. വി.പി. അഹ്മദ്, യു.പി.മുഹമ്മദ്, വി. മുഹമ്മദ് കുട്ടി, വി.പി. അഹ്മദ് കബീര്‍, പി.കെ. കരീം, പി.കെ. മുഹ്യുദ്ദീന്‍ പങ്കെടുത്തു. കെ.പി. മുഹമ്മദ് അസ്‌ലം ഖിറാഅത്തും, കെ. നുഹൈല്‍ നന്ദിയും പറഞ്ഞു.
കൈപ്പുറം അസാസുല്‍ ഇസ്‌ലാം മദ്‌റസയില്‍ മഹല്ല് ഖത്തീബ് ഫൈസല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.പി മുഹമ്മദ്, സെക്രട്ടറി ടി.കെ നസീര്‍, ട്രഷറര്‍ പി. മുഹമ്മദ്, കുഞ്ഞാവ മുസ്‌ലിയാര്‍, മൊയ്തു മുസ്‌ലിയാര്‍, കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
കൊപ്പം ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ തങ്ങള്‍ അധ്യക്ഷനായി. കെ.എച്ച് കോട്ടപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കെ.ടി മുഹമ്മദ് മൗലവി സ്വാഗതവും വി.കെ.എ സിദ്ധീഖ് റഹീമി നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മൗലവി, ഖാജാ ഹുസൈന്‍ ഹുദവി, അബൂബക്കര്‍ ഫൈസി, ഗഫൂര്‍ ഹുദവി, ഷരീഫ് ഫൈസി പ്രസംഗിച്ചു. വള്ളിയത്ത് കുളമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നൗഷാദ് അന്‍വരി ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. യൂസുഫ് അന്‍വരി, വി.കോയാമു പ്രസംഗിച്ചു. തിരുവേഗപ്പുറ വെളുത്തൂര്‍ മഹല്ലിന് കീഴില്‍ പഠന ക്ലാസും മഹല്ല് ഖല്‍ബര്‍സ്ഥാനില്‍ സിയാറത്തും നടത്തി. മുദരിസ് മുബഷിര്‍ ഫൈസി ഉദ്ഘടനം നിര്‍വഹിച്ചു. അലി മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു. നിബ്രാസുല്‍ ഇസ്‌ലാം, ദാറുല്‍ ഉലൂം, ദാറുസ്സലാം, പൊട്ടിക്കല്‍ മദ്‌റസ എന്നീ മദ്‌റസകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
പട്ടാമ്പി: പട്ടാമ്പി ഐ.വി.എസ് മദ്‌റസയില്‍ ഖബര്‍സിയാറത്തിന് ജംഇയ്യത്തുല്‍ ഖുത്തബാഅ് മണ്ഡലം ചെയര്‍മാന്‍ മഹല്ല് ഖത്തീബ് കെ.എം അബ്ദുല്‍ അസീസ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സി.ടി ഉമര്‍ മുസ്‌ലിയാര്‍, എം ഹംസ ഹാജി, ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, ഉമ്മര്‍ പാലത്തിങ്കല്‍, ഇ.ടി റഷീദ് സംബന്ധിച്ചു.
കൊണ്ടൂര്‍ക്കര ഹിദായത്തുസ്വിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന ഖബര്‍ സിയാറത്ത് പ്രാര്‍ഥനാസംഗമത്തിന് മഹല്ല് മുദരിസ് നൗഫല്‍ അന്‍വരി നേതൃത്വം നല്‍കി. ഷൗക്കത്തലി റഹീമി പ്രഭാഷണം നടത്തി. പ്രധാനധ്യാപകന്‍ മുഹമ്മദ് മുസ്‌ലിയാര്‍ ചേകനൂര്‍, മദ്‌റസ മാനേജ്‌മെന്റ് പ്രിസഡന്റ് പി അബൂബക്കര്‍, സെക്രട്ടറി വി.എം ഉമര്‍ ഹാജി, സിദ്ദീഖ് ബാഖവി, വി.പി ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. കൊടുമുണ്ട എച്ച്.എം മദ്‌റസയില്‍ മഹല്ല് ഖത്തീബ് ഉമര്‍ ഫൈസി അധ്യക്ഷനായി. സെക്രട്ടറി യാവുട്ടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മൗലവി, ടി സലാം, മൂസ അന്‍വരി, ആലിക്കല്‍ അബു സംബന്ധിച്ചു.
പടിഞ്ഞാറങ്ങാടി: കുണ്ടുകാട് കഴിഞ്ഞ സമസ്ത പൊതു പരീക്ഷയില്‍ പടിഞ്ഞാറങ്ങാടി റെയ്ഞ്ചില്‍ പത്താം തരത്തില്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും, മുഅല്ലിം ഡേ ദിനാചരണ പരിപാടിയും കുണ്ടുകാട് നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു.
ഷബാന സി.കെ, നാഫില ടി.ടി, മുഹമ്മദ് സ്വാദിഖ് ടി.ടി എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന്ന് അര്‍ഹരായത്. സ്ഥലം ഖത്തീബ് സഅദുദ്ധീന്‍ ഫൈസി അവാര്‍ഡ് വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ സൈതലവി മുസ് ലിയാര്‍ സി.കെ തലക്കശ്ശേരി അധ്യക്ഷനായി. ഹസ്സന്‍ കുട്ടി ഹാജി ഉദ്ഘാനം നിര്‍വ്വഹിച്ചു.
സൈഫുദ്ധീന്‍ ലത്വീഫി ചിറ്റപ്പുറം സ്വാഗതം പറഞ്ഞു. സഅദുദ്ധീന്‍ ഫൈസി 'രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. അഫ്‌സല്‍ മിസ്ബാഹി, അബൂബക്കര്‍ സിദ്ധീക്ക്, ത്വയ്യിബ് മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് ആശംസകള്‍ അര്‍പ്പിച്ചു.നൗഷാദ് അന്‍വരി നന്ദി പറഞ്ഞു.
ഒറ്റപ്പാലം: കോതകുര്‍ശ്ശി സിറാജുല്‍ ഹുദാ മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. കുഞ്ഞി മൊയ്തീന്‍ മാസ്റ്ററുടെ അധ്യക്ഷനായി . ഒ.കെ മൊയ്തീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു . യൂസഫ് ബാഖവി പാലക്കോട് ദുആക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ വാഫി സ്വാഗതവും ഖലീലു റഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."