സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സീന്‍ ജില്ലാസംഗമം നാളെ
ചെര്‍പ്പുളശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സിന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ്, അറബിക് കോളജുകളിലെ ഉസ്താദുമാരെ പങ്കെടുപ്പിച്ച് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ നടത്തുന്ന ജില്ലാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെയാണ് സംഗമം. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുദരിസ്സിന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി വല്ലപ്പുഴ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും.
സമസ്ത കേന്ദ്രമുശാവറ അംഗം നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, സി.ടി യൂസഫ് മുസ്‌ലിയാര്‍ (പ്രിന്‍സിപ്പല്‍ അന്‍വരിയ്യ അറബിക് കോളജ്), പ്രൊഫ. സൈനുദ്ധീന്‍ മന്നാനി (ജന്നത്തുല്‍ ഉലൂം), അബ്ദുറഹിമാന്‍ വഹബി(കെ.എം.ഐ.സി), അബ്ദുറഹിമാന്‍ ഖാസിമി (വാഫി കോളജ് നാട്ടുകല്‍), സൈദലവി ദാരിമി വാണിയംകുളം(ജാമിഅ: റഹിമിയ്യ), അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയ പറമ്പ് (ജൂനിയര്‍ കോളജ് വല്ലപ്പുഴ), സവാദ് ഫൈസി വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും.
ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ സെക്രട്ടറി സി. മുഹമ്മദലി ഫൈസി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം, അബ്ദുല്‍ ലത്തീഫ് ഹൈതമി, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലി ഫൈസി ആശംസകളര്‍പ്പിക്കും. ജില്ലാ സെക്രട്ടറി സി.മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി കെ.ടി ശക്കീര്‍ ഹുസൈന്‍ ദാരിമി കാഞ്ഞിരപ്പുഴ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."