നവയുഗം ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം ഡോ: സിദ്ദീഖ് അഹമദിന്
ദമ്മാം: നവയുഗം 'ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡോ: സിദ്ദിഖ് അഹമ്മദിനാണ് പുരസ്‌കാരം.
ഒക്ടോബര്‍ 21ന് ദമാമില്‍ നടക്കുന സര്‍ഗ്ഗ പ്രവാസം 2016 വേദിയില്‍ സമ്മാനം വിതരണം ചെയ്യും.
പ്രവാസ മണ്ണില്‍ സ്വന്തം കാലുറപ്പിക്കുന്നതിനൊപ്പം ചുറ്റുമുള്ള അപരര്‍ക്കുവേണ്ടി കൂടി സ്വന്തം സമയവും സമ്പത്തും ചെലവഴിക്കാന്‍ മടികാണിക്കാത്ത സഊദിയിലെ പ്രവാസി സമൂഹത്തിന്റെ അത്താണിയായ ഡോ: സിദ്ദീഖ് അഹമ്മദിനെ ഇന്ത്യന്‍ സമൂഹത്തോട് കാട്ടിയ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഇത്തവണത്തെ നവയുഗം ''ഗോവിന്ദ് പന്‍സാരെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്.
ജീവകാരുണ്യ രംഗത്തും കലാ-കായിക, വിദ്യാഭ്യാസ രംഗത്തും എന്നും കര്‍മ്മനിരതനായ ഡോ: സിദ്ദിഖ് അഹമ്മദ്, തടവറയിലെ പ്രവാസിജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകുകള് നല്‍കിയ 'സ്വപ്ന സാഫല്യം പദ്ധതി, ചെന്നൈയിലെ പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, എന്നിങ്ങനെ എണ്ണമറ്റ കര്‍മ്മങ്ങളിലൂടെ സ്വന്തം സാമൂഹ്യ പ്രതിബദ്ധതയും മാനവികതയും വ്യക്തിത്വവും പ്രവാസിമനസുകളില്‍ ആഴത്തില്‍ പതിപ്പിച്ചുണ്ട്.
ഒക്ടോബര്‍ ഇരുപത്തിയൊന്നിന് വൈകിട്ട് നാലു മണി മുതല്‍ ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍വച്ച് നടക്കുന്ന സര്‍ഗ്ഗപ്രവാസം 2016 ന്റെ വേദിയില്‍ കേരള മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും സി.പി.ഐ ദേശീയ നേതാവുമായ കെ.ഇ.ഇസ്മായില്‍ പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."